Written by Anit | Samayam Malayalam | Updated: 21 Jun 2023, 11:16 am
International Yoga Day 2023: യോഗ എന്നത് ഒരു ജീവിതചര്യയാണ്. പ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്ന്. ശരീര സൗന്ദര്യത്തിൽ ശ്രദ്ധ നൽകുന്ന പല സെലിബ്രിറ്റികളും യോഗ അവരുടെ ജീവിതത്തിൽ പ്രധാന ഭാഗമാക്കിയവരാണ്.
-
യോഗ ജീവിതത്തിന്റെ ഭാഗമാക്കിയവർ
നല്ല ആരോഗ്യം നേടാനും നിലനിർത്താനും യോഗയോളം ഫലപ്രദമായ മറ്റെന്തുണ്ട്? ആരോഗ്യം, സൗന്ദര്യം, മനസികക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കൊക്കെ യോഗയാണ് മികച്ച മരുന്ന്. ജിമ്മിൽ പോയും അല്ലാതെയുമൊക്കെ മറ്റ് വ്യായാമങ്ങൾ ചെയ്യുമ്പോഴും യോഗയെ ഗൗരവമായി സമീപിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്നറിയാമോ?
-
ശില്പ ഷെട്ടി
ഫിറ്റ്നസ്സിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് ശില്പ ഷെട്ടി. വ്യായാമ സംബന്ധമായി താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. വളരെ അനായാസമായി ചെയ്ത് കാണിക്കുന്ന യോഗ പോസുകളും ആരാധകർക്ക് പ്രചോദനമാകാറുണ്ട്.
-
മലൈക അറോറ
പല തരത്തിലുള്ള വ്യായാമങ്ങൾ ശീലിക്കാറുണ്ടെങ്കിലും യോഗയോടുള്ള തന്റെ താല്പര്യം മലൈക എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സ്വന്തമായി ഒരു യോഗ സ്റ്റുഡിയോ താരം ആരംഭിച്ചതും.
-
കരീന കപൂർ ഖാൻ
യോഗയാണ് കരീനയുടെ ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്നസ് മന്ത്ര. ലളിതമായ സൂര്യ നമസ്കാരം ശീലിക്കുന്നത് പോലും ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.
-
ദീപിക പദുകോൺ
ആരോഗ്യ ശീലങ്ങളിൽ ഒരു മുടക്കവും വരുത്താത്ത യോഗയ്ക്കും ജീവിതത്തിൽ പ്രാധാന്യം നൽകുന്നു. യോഗയിലൂടെ തന്റെ വഴക്കമുള്ള ശരീരത്തിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
-
അനിൽ കപൂർ
പ്രത്യേക വിശേഷണമൊന്നും ആവശ്യമില്ലാത്ത താരം. തന്റെ ജീവിതത്തിൽ ഫിറ്റ്നസ്സിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ വ്യക്തമാണ്. താരവും യോഗ പതിവായി ശീലിക്കുന്ന ആളാണ്.
-
ആലിയ ഭട്ട്
ബോളിവുഡ് യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ആലിയ ഭട്ട്. താരവും യോഗ പതിവായി ചെയ്യുന്നു. പല സെലിബ്രിറ്റികളുടെയും പരിശീലക ആയ അൻഷുക പർവ്വനിയാണ് ആലിയയെയും യോഗ പരിശീലിപ്പിക്കുന്നത്.
-
വരുൺ ധവാൻ
യുവ താരം വരുൺ ധവാൻ യോഗ ശീലിക്കുന്ന ചിത്രങ്ങൾ തന്റെ യോഗ ശീലിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മറ്റ് വ്യായാമങ്ങളോടൊപ്പം ഫിറ്റ് ആയി തുടരാൻ താരം യോഗയും പതിവാക്കുന്നുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം.
-
സാറ അലി ഖാൻ
ആരോഗ്യ സംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായ താരമാണ് സാറ അലി ഖാൻ. തന്റെ PCOD മൂലം 96 കിലോ ഉണ്ടായിരുന്ന താരം ശരീരഭാരം കുറച്ചതും ഇതിന്റെ ഉദാഹരണമാണ്. യോഗയ്ക്കും തന്റെ ഫിറ്റ്നസ്സിൽ യോഗയ്ക്കും താരം വളരെയധികം പ്രാധാന്യം നൽകുന്നു.
-
മിലിന്ദ് സോമൻ
ഫിറ്റ്നസ്സിന്റെ പ്രതീകമാണ് മിലിന്ദ് സോമൻ. പല തരത്തിലുള്ള യോഗാസനങ്ങൾ ശീലിക്കുന്ന മിലിന്ദ് അവയുടെയൊക്കെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെയ്ക്കുന്നു.