കുറഞ്ഞ ചിലവിൽ വീട്ടിൽ ചെയ്യാം ഈ കെരാറ്റിൻ ട്രീറ്റ്മെൻ്റ്
കുറഞ്ഞ ചിലവിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന കെരാറ്റിൻ ട്രീറ്റ്മെൻ്റാണിത്. വെറും മൂന്ന് ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ.
കറ്റാർവാഴ
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴയിലുള്ളത്. താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകൽ തുടങ്ങി പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ശിരോചർമ്മത്തിലെ നിരവധി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹാിക്കും. മുടി നന്നായി തഴച്ച് വളരാനും അതുപോലെ പൊട്ടി പോകുന്നത് തടയാനുമൊക്കെ ഇത് നല്ലതാണ്. മുടിയുടെ ഘടന മെച്ചപ്പെടുത്താനും കറ്റാർവാഴ വളരെയധികം സഹായിക്കും.
Video – കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ ചെയ്യാം
കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ ചെയ്യാം |
വെളിച്ചെണ്ണ
മുടി വളരാൻ ഏറെ നല്ലതാണ് വെളിച്ചെണ്ണ. മുടി വേരുകള്‍ക്ക് ബലമുണ്ടാകുക എന്നത് മുടി കൊഴിയാതെ ഇരിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. തലയോട്ടി വരണ്ട് പോകുന്നാതിരിക്കാൻ വെളിച്ചെണ്ണ സഹായിക്കും. മുടിയെ വേരിൽ നിന്ന് സംരക്ഷിക്കാൻ വെളിച്ചെണ്ണ ഏറെ നല്ലതാണ്. തലമുടിയിലും തലയോട്ടിയിലും നന്നായി എണ്ണ തേച്ചു പിടിപ്പിച്ചാൽ തീർച്ചയായും ഇത് നിങ്ങളുടെ രോമകൂപങ്ങളെ ആരോഗ്യമുള്ളതാക്കാനുള്ള ഒരു മാർഗമായി പ്രവർത്തിക്കും. അതുപോലെ നല്ല കണ്ടീഷണിംഗ് ഗുണങ്ങൾ നൽകാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്
മുട്ട
മുട്ട മികച്ചൊരു കണ്ടീഷണറായി പ്രവർത്തിക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിന് അതുപോലെ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്ന പാർശ്വഫലങ്ങളില്ലാത്ത ഒരു ചേരുവയാണ് മുട്ട. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മിക്ക ഹെയർ പായ്ക്കുകളിലും മുട്ട ചേർക്കാറുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൻ്റെ ഭാഗത്ത് ലെസിതിൻ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയിഴകളെ കൂടുതൽ സിൽക്കിയും മിനുസമാർന്നതുമാക്കി മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പായ്ക്ക് തയാറാക്കാൻ
പായ്ക്ക് തയാറാക്കാൻ ഒരു ചെറിയ ബൗളിൽ 4 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ല് ഇടുക. അതിന് ശേഷം രണ്ടോ മൂന്നോ ടീ സ്പൂൺ വെളിച്ചെണ്ണ ഇതിലേക്ക് ചേർത്ത് നന്നായി അടിച്ച് എടുക്കുക. നന്നായി പതഞ്ഞ് വന്ന ശേഷം രണ്ട് മുട്ട ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിൽ തേച്ച് പിടിപ്പിച്ച ശേഷം വാ വീതിയുള്ള ചീർപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകി ഒരു ഹെയർ ക്യാപ് ഇട്ട് വയ്ക്കുക. 20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളായം.
English Summary: Keratin treatment at home
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക