‘അരിക്കൊമ്പൻ്റെ പുതിയ ചിത്രം, ഞെട്ടലിൽ മൃഗസ്നേഹികൾ’; സമൂഹമാധ്യമങ്ങളിൽ ചർച്ച, ആരോപണം നിഷേധിച്ച് തമിഴ്നാട്
Edited by Jibin George | Samayam Malayalam | Updated: 21 Jun 2023, 1:19 pm
കാട്ടാന അരിക്കൊമ്പൻ്റെ പുതിയ ചിത്രം തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെ ആരോപണവുമായി മൃഗസ്നേഹികൾ രംഗത്ത്. ആന ക്ഷീണിതനാണെന്നാണ് ഇവരുടെ വാദം
ഹൈലൈറ്റ്:
- അരിക്കൊമ്പൻ ക്ഷീണിതനെന്ന് മൃഗസ്നേഹികൾ.
- മൃഗസ്നേഹികളുടെ ആരോപണം തള്ളി തമിഴ്നാട് വനംവകുപ്പ്.
- പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തമിഴ്നാട്.
നിഖിൽ തോമസ് എവിടെ? അവസാന ഫോൺ ലൊക്കേഷൻ തിരുവനന്തപുരത്ത്; കണ്ടെത്താൻ പ്രത്യേക സംഘം
മൃഗസ്നേഹികളുടെ ആരോപണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തമിഴ്നാട് വ്യക്തമാക്കി. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്നുള്ള അരിക്കൊമ്പൻ്റെ പുതിയ ചിത്രം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. അരിക്കൊമ്പൻ്റെ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടണമെന്ന് മൃഗസ്നേഹികളും ആന പ്രേമികളുടെ സംഘടനയും ആവശ്യപ്പെട്ടു.
ജപ്തി നടപടിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി
കോതാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ആന ആരോഗ്യവാനാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രം കഴിഞ്ഞ ദിവസം തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടതോടെയാണ് മൃഗസ്നേഹികൾ രംഗത്തുവന്നത്. ആനയുടെ ആരോഗ്യനില മോശമാണെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാകുന്നതെന്നാണ് ആനപ്രേമികൾ വ്യക്തമാക്കുന്നത്.
അഞ്ച് സ്ത്രീകളുടെ ഭർത്താവായ യുവാവ് ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ട് പോയി; പരാതിയുമായി മാതാപിതാക്കൾ
ആനയ്ക്ക് മതിയായ ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് മൃഗസ്നേഹികൾ പറഞ്ഞു. ആനയ്ക്ക് ചികിത്സ ആവശ്യമാണെങ്കിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. നിലവിലെ പ്രദേശത്ത് നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 36 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക