ഫുജൈറ> ഫുജൈറ മിർബയിൽ വച്ച് ഉണ്ടായ വീഴ്ചയിൽ കാൽ മുട്ടിനു ഗുരുതരമായ പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ നൗഷാദ് മാങ്ങേടത്ത് തുടർ ചികിത്സക്കായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, അബുദാബി ശക്തി എന്നി പ്രവാസി സംഘടനകളുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി.
ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ വിശ്രമം നിഷ്കര്‍ഷിച്ച മാങ്ങേടത്തിനെ താമസസ്ഥലത്തെ പരിമിതികൾ മനസ്സിലാക്കി അബുദാബിയിലുള്ള സുഹൃത്തിന്റെ ഭവനത്തിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. വിസ പുതുക്കുന്നതിനും ടിക്കറ്റും മറ്റ് രേഖകളും വളരെ വേഗം ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ സഹായത്താൽ സംഘടനാ പ്രതിനിധികൾക്ക് കഴിഞ്ഞതോടെ നൗഷാദ് കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സാക്കായി നാട്ടിലേക്ക് പോയത്.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സഹ രക്ഷാധികാരി കെ പി സുകുമാരൻ, കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജി കുഴിവേലി, വൈസ് പ്രസിഡന്റ് ബൈജു രാഘവൻ, അഷ്റഫ് പിലാക്കൽ, സന്തോഷ് ഓമല്ലൂർ, സതീഷ് ഓമല്ലൂർ, സുനിൽ, ജിജു ഐസക്ക്, എ പി സിദ്ദിഖ്, മുരളീധരൻ, സുഭാഷ് മടെക്കടവ് (അബുദാബി കേരള സോഷ്യൽ സെന്റർ കമ്മ്യൂണിറ്റി & വെൽഫെയർ സെക്രട്ടറി), ഉബൈദ് കൊച്ചന്നൂർ (ശക്തി അബുദാബി കേന്ദ്രകമ്മിറ്റി അംഗം) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..