പാവക്കുത്തിന്റെ പാരമ്പര്യ വഴിയിൽ അഭിമാന നേട്ടവുമായി സജീഷ് പുലവർ
Also Read: സിം കാർഡ് തട്ടിപ്പിൽ കുടുങ്ങി; ജയിലിലായ പ്രവാസി ഒടുവില്‍ ജയില്‍ മോചിതനായി
അങ്കമാലിയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാനെ പരിചയപ്പെടുത്താൻ ബോധവത്ക്കരണ ക്ലാസ്
തൊഴിലുറപ്പ് ഓംബുഡ്സ്മാനെ തൊഴിലാളികൾക്ക് പരിചയപ്പെടുത്തുന്നതിനു അങ്കമാലി ബ്ലോക്കിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും സംഘടിപ്പിക്കുന്ന ബോധവത്കരണ യഞ്ജത്തിന്റ ഭാഗമായാണ് അങ്കമാലി ബ്ലോക്കിലും ക്ലാസ്സ് നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ എം. ഡി. വർഗീസ് ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങങ്ങളും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുവാനും അന്വേഷിക്കുന്നതിനും തീർപ്പാകുന്നതിനും വേണ്ടിയാണ് ഓംബുഡ്സ്മാൻമാനെ ജില്ലകളിൽ നിയമിച്ചിരിക്കുന്നത്. പരാതികൾ സ്വീകരിക്കുന്നതിനും, കേൾക്കുന്നതിനും അന്വേഷിക്കുന്നതിനുമായി ഓംബുഡ്സ്മാൻ എല്ലാ ബ്ലോക്കുകളിലും പൊതു ഹിയറിങ് നടത്താറുണ്ട്. അത്തരം പൊതു ഹിയറിങ് മുഖേനയോ നേരിട്ടോ തപാൽ, ഇമെയിൽ, വാട്സ്ആപ് എന്നിവയിലൂടെയോ പരാതികൾ നൽകാം.
ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിലാണ്. ഫോൺ: 9895172273 ഇമെയിൽ:omdusman.nrega.ekm@gmail.com