വിളര്‍ച്ച മാറി പെട്ടെന്ന് രക്തമുണ്ടാകാന്‍ നാരങ്ങ ഒറ്റമൂലി…
Authored by Saritha PV | Samayam Malayalam | Updated: 21 Jun 2023, 10:49 pm
വിളര്‍ച്ച അഥവാ അനീമിയ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.
വിളര്‍ച്ച പരിഹരിയ്ക്കാന്‍
വിളര്‍ച്ച പരിഹരിയ്ക്കാന്‍ പില്‍സ് തന്നെ കഴിയ്ക്കണം എന്നില്ല. ഇതിന് സഹായിക്കുന്ന പല തരത്തിലെ ഭക്ഷണ വസ്തുക്കളുണ്ട്. ഇലക്കറികള്‍, ലിവര്‍ പോലുള്ള മാസം, മത്സ്യം, പരിപ്പ്, നെല്ലിക്ക, ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ അയേണ്‍ ഉല്പാദന്തതിന് സഹായിക്കുന്നവയാണ്. എന്നാല്‍ ഇവയുടെ ഗുണം കൂടുതല്‍ ലഭിയ്ക്കാന്‍ ഇത്തരം വസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍, അതായത് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ചെയ്യാവുന്ന ഒരു വിദ്യയുണ്ട്.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്
അയേണും വൈറ്റമിന്‍ സിയും
ഇത്തരം ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ അല്പം ചെറുനാരങ്ങാനീര് ഇവയില്‍ ചേര്‍ക്കുകയെന്നതാണ് ഇതിനുള്ള പ്രധാന വഴി. അയേണും വൈറ്റമിന്‍ സിയും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. അതായത് അയേണ്‍ ആവശ്യത്തിന് ശരീരത്തില്‍ എത്തിയാലും വൈറ്റമിന്‍ സി കുറഞ്ഞാല്‍ ഇത് ആഗിരണം ചെയ്യാന്‍ ശരീരത്തിന് സാധിയ്ക്കാതെ വരുന്നു. അതായത് വൈറ്റമിന്‍ സി കുറഞ്ഞാല്‍ അയേണ്‍ കുറവുണ്ടാകുന്നതും സാധാരണയാണ്.
അയേണ്‍
ഇവിടെയാണ് കുഞ്ഞന്‍ നാരങ്ങയുടെ പ്രസക്തി. ഇത് വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ നാരങ്ങാനീര് അയേണ്‍ അ
ടങ്ങിയ ഭക്ഷണത്തിനൊപ്പം കഴിയ്ക്കുമ്പോള്‍ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ ആവശ്യമുള്ള വൈറ്റമിന്‍ സി കൂടി ലഭ്യമാണ്.
അയേണ്‍ പെട്ടെന്ന് ആഗിരണം ചെയ്യാനും ഒപ്പം വൈററമിന്‍ സി ശരീരത്തിന് ലഭ്യമാക്കാനുമുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീര് അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത്.
നാരങ്ങനീര്
നാരങ്ങനീര് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത് രുചി വര്‍ദ്ധിയ്ക്കാനും നല്ലതാണ്. ഇറച്ചി പോലുള്ളവയില്‍ ഇത് ചേര്‍ക്കുന്നത് ഇറച്ചി മൃദുവാകാനും മസാല നല്ലതുപോലെ പിടിയ്ക്കാനും സഹായിക്കുന്നു. സാലഡുകളിലും മറ്റും നാരങ്ങാനീര് ചേര്‍ക്കുന്നത് ഇവ കൂടുതല്‍ രുചികരമാകാന്‍ ചെയ്യുന്ന ഒന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന, ഭക്ഷണത്തിന്റെ ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഇത് മിതമായ അളവില്‍ ഉപയോഗിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക