വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഗതാഗതകുരുക്ക് അനുഭവപ്പെട്ടതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തക്കാളി നീക്കിയത്
തക്കാളി റോഡിൽ നിന്നും നീക്കുന്നു. PHOTO: ANI/Twitter
ഹൈലൈറ്റ്:
- ദേശീയപാതയിൽ ട്രക്ക് മറിഞ്ഞു
- റോഡിൽ വീണത് 20 ടൺ തക്കാളി
- സംഭവം ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നതെന്നാണ് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയത്ത് പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഡ്രൈവർക്ക് വാഹനത്തിന്റെ കൺട്രോൾ നഷ്ടപ്പെടുന്നതും ട്രക്ക് മറിയുന്നതും.
വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 20 ടണ്ണോളം തക്കാളി ഹൈവേയിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയായിരുന്നു. ഗതാഗതകുരുക്ക് അനുഭവപ്പെട്ടതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇവ റോഡിൽ നിന്ന് നീക്കിയത്.
Also Read : കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽ ഉണ്ടായേക്കും, തീവ്രത കുറയുമെന്ന് ഐസിഎംആര്‍
റോഡിൽ ചിതറിത്തെറിച്ചു കിടക്കുകയായിരുന്ന തക്കാളി മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഇരുഭാഗത്തേക്കും നീക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ പെയ്ത മഴയിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ലോക്കൽ ട്രെയിൻ സർവീസിനെ ഉൾപ്പെടെ കനത്ത മഴ ബാധിച്ചെന്നാണ് റിപ്പോർട്ട്.
കാഹളം മുഴങ്ങി… കേരള കോൺഗ്രസ് പിളര്‍പ്പിലേക്കോ? പ്രമുഖ നേതാക്കളില്ലാതെ പ്രധാന പരിപാടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 20 tonnes of tomatoes were scattered on the eastern express highway after a truck overturned
Malayalam News from malayalam.samayam.com, TIL Network