‘പ്രെഗ്നന്റ് മാൻ’; ട്യൂമറെന്ന് കരുതി സർജറി ചെയ്ത ഡോക്ടർമാർ ഞെട്ടി; ഭഗതിന്റെ വയറിൽ കാലും ജനനേന്ദ്രിയവുമുള്ള ഗർഭസ്ഥ ശിശുവിന്റെ രൂപം
ഭഗതിൻ്റെ വയറിനകത്തെ രൂപം കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് സർജറി ചെയ്ത ഡോക്ടർ പിന്നീട് പറഞ്ഞത്. അക്ഷരാർഥത്തിൽ ഷോക്കിങ് അനുഭവമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
വയർ വീർത്ത് തുടങ്ങി
എല്ലാവരെയും പോലെ തന്നെയായിരുന്നു ഭഗതിന്റെ ബാല്യം. കൗമാരത്തിലെത്തിയപ്പോഴും ചെറിയ വയർ ഉണ്ടെന്നതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിന് തോന്നിയിരുന്നില്ല. എന്നാൽ ഇരുപതിലേക്ക് അടുത്തപ്പോഴേക്കും വയർ പെട്ടെന്ന് വലുതാകാൻ തുടങ്ങി. വീർത്തുവരുന്ന വയറിനെ ആദ്യം ഭഗത്തോ ഒപ്പമുള്ളവരോ കാര്യമാക്കി എടുത്തിരുന്നില്ല. ഗ്യാസിന്റെയോ മറ്റോ പ്രശ്നങ്ങളാകാമെന്ന് കരുതി അവർ ഇതിനെ അവഗണിച്ചു. എന്നാൽ വയർ വീർത്ത് ശ്വാസം മുട്ട് പോലുള്ള ബുദ്ധിമുട്ട് ആരംഭിച്ചതോടെ സംഭവം അത്ര പന്തിയല്ലെന്ന് അദ്ദേഹത്തിന് മനസിലായി. ജോലി ചെയ്യാൻ ബുദ്ധിമുട്ടായത് കുടുംബത്തെയും ബാധിച്ച് തുടങ്ങിയിരുന്നു.
വയറിനകത്തെ കാഴ്ച കണ്ട് ഞെട്ടി
ശ്വസിക്കാൻ വളരെയേറെ ബുദ്ധിമുട്ടായതോടെ ഭഗത് മുംബൈയിൽ ആശുപത്രിയിലെത്തി ചികിത്സതേടി. 1999ലായിരുന്നു സംഭവം. ഭഗതിനെ പരിശോധിച്ച ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ട്യൂമറായിരിക്കുമെന്നാണ് വിധിയെഴുതിയത്. തുടർന്ന് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഓപ്പറേഷൻ തീയറ്ററിൽവെച്ച് ഭഗതിന്റെ വയറനികത്തെ കാഴ്ച കണ്ട ഡോക്ടർമാർ ഞെട്ടുകയായിരുന്നു. മനുഷ്യന്റെ വിവിധ അവയവങ്ങളോട് സാമ്യമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമായിരുന്നു വയറിൽ ഉണ്ടായിരുന്നത്.
ബൈക്ക് മോഷണം; പ്രതി പിടിയിൽ
ബൈക്ക് മോഷണം; പ്രതി പിടിയിൽ
ആദ്യം കാലുകൾ പോലെ
വയറിനകത്ത് മറ്റൊരു മനുഷ്യ രൂപമാണ് കണ്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യം കാലുകള്‍ പോലെ കണ്ടു. പിന്നെ മുടി, ജനനേന്ദ്രിയത്തിന് സമാനമായ ഭാഗം അങ്ങനെയായിരുന്നു രൂപം. ഭഗതിനെ സർജറി ചെയ്ത ഡോക്ടർ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഞങ്ങൾ ഭയന്ന് പോയെന്നാണ്. ‘ഞങ്ങൾ ആശയക്കുഴപ്പത്തിലായി, ആശ്ചര്യപ്പെടുകയും ചെയ്തു. എന്നെ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.’
ഫീറ്റസ് ഇൻ ഫീറ്റു
അത്യപൂർവമായ ഒരു അവസ്ഥയാണ് ഭഗതിന്റേതെന്ന് പിന്നീട് അവർക്ക് മനിലായി. ഗർഭസ്ഥാവസ്ഥയിൽ ഇരട്ടകളിൽ ഒരു കുഞ്ഞ് മറ്റൊന്നിന്റെ അകത്ത് വളരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ എന്ന അവസ്ഥയായിരുന്നു ഇത്. ഭഗതിന്റെ വയറിനകത്ത് ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഇരട്ടസഹോദരനായിരുന്നു. അദ്ദേഹം വളരുന്നതിന് അനുസരിച്ച് ഭ്രൂണവും വളരുകയായിരുന്നു. ജീവനുള്ള കോശങ്ങളുള്ള രൂപമാണെങ്കിലും സർജറിയിലൂടെ നീക്കം ചെയ്ത് കഴിഞ്ഞാൽ ഇതിന് നിലനിൽപ്പ് ഉണ്ടാവുകയില്ല.
നാണക്കേടും ദുരിതവും
സഞ്ജു ഭഗതിന്റെ കേസിൽ ഡോക്ടർമാക്ക് ഇതൊരു മെഡിക്കൽ അത്ഭുതമായിരുന്നു. എന്നാൽ ഭഗതിന്റെ വ്യക്തി ജീവിതത്തിൽ വയറിനകത്തെ ഭ്രൂണം സമ്മാനിച്ചത് ദുരിതവും നാണക്കേടും മാത്രമാണ്. ഗർഭം ധരിച്ച പുരുഷനെന്നായിരുന്നു വീർത്ത വയർ കാരണം നാട്ടുകാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. വയറിനകത്ത് നിന്ന് ഇത് നീക്കം ചെയ്ത ശേഷവും ഈ കളിയാക്കലിന് അദ്ദേഹം വിധേയനായിക്കൊണ്ടിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക