എന്താണ് മെഡിക്കേഷന്‍ അബോര്ഷന്?
പ്രഗ്നന്‍സി ഇല്ലാതാക്കുന്നതിനെയാണ് അബോര്ഷന് എന്ന് പറയുന്നത്. ഗര്‍ഭാശയത്തില്‍ രൂപം കൊണ്ട ഭ്രൂണത്തെ അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിനെ ഇല്ലാതാക്കുന്ന അവസ്ഥയാണ് അബോര്ഷന്. ഇന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പൊതുവില്‍ 10 ആഴ്ച്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ പൊതുവില്‍ ഗുളികയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഗുളിക ഉപയോഗിച്ച് നടത്തുന്ന അബോര്‍ഷനെയാണ് മെഡിക്കേഷന്‍ അബോര്ഷന് എന്ന് പറയുന്നത്.
ഇത്തരത്തില്‍ ഗുളിക കഴിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് പൊതുവില്‍ രണ്ട് മരുന്നുകളുടെ കോമ്പിനേഷനാണ് ഉപയോഗിക്കാറുള്ളത്. Mifepristone, Misoprostol എന്നിവയാണ് അവ. ഇവ ഉപയോഗിക്കുന്നതിലൂടെ പ്രോജസ്റ്റെറോണ്‍ തടയുന്നതിനും അതുവഴി ഭ്രൂണത്തിന്റെ വളര്‍ച്ച തടയുന്നതിനും ഉപയോഗിക്കുന്നു.
കുട്ടികളെ വളര്‍ത്തുമ്പോള്‍ ഇവ ശ്രദ്ധിക്കണം
കുട്ടികളെ നല്ലൊരു മനുഷ്യനായി വളർത്താൻ ശ്രദ്ധിക്കാം ഇവ
ഇത് ഉപയോഗിക്കേണ്ടത് എപ്പോള്‍?
പൊതുവില്‍ ആദ്യത്തെ ഏഴ് ആഴ്ച്ച അഥായത്, 70 ദിവസത്തിനുള്ളിലുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ഗുളിക പൊതുവില്‍ ഉപയോഗിക്കുന്നത്. MOHFW ന്റഎ അഭിപ്രായത്തില്‍ ഏഴ് ആഴ്ച്ചയും 49 ദിവസവുമായ ഗര്‍ഭം ഗുളിക ഉപയോഗിച്ച് അലസിപ്പിക്കാവു്നനതാണ്. ലോകാരോഗ്യ സംഘടനും മറ്റ് ആരോഗ്യ സംഘടനകളുടേയും അഭിപ്രായത്തില്‍ 10 ആഴ്ച്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ അബോര്ഷന് രീതി ഉപയോഗിക്കാവുന്നതാണ്.
പൊതുവില്‍ ഇത്തരം സന്ദര്‍ഭത്തില്‍ എത്ര ആഴ്ച്ചയായി എന്ന് മനസ്സിലാക്കുന്നതിന് എന്നാണോ അവസാനമായി ആര്‍ത്തവം വന്നത്, ആ ദിവസം മുതലാണ് എണ്ണി നോക്കുക. നിങ്ങള്‍ ഏത് രാജ്യത്താണോ താമസിക്കുന്നത് അതിനനുസരിച്ച് നിയമങ്ങളിലും വ്യത്യാസം കാണും എന്നും ഡോക്ടര്‍ പറയുന്നു.
പാര്‍ശ്യഫലങ്ങള്‍
ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ മരുന്ന് കഴിക്കുകയാണെങ്കില്‍ അത് പൊതുവേ സുരക്ഷിതമാണ്. എന്നിരുന്നാലും ഈ മരുന്ന് കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടാന്‍ സാധ്യത കൂടുതലാണ്. പെട്ടെന്ന്ുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. ഈ മരുന്ന് കഴിച്ച് കഴിയുമ്പോള്‍ സാധാരണ ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദനയേക്കാള്‍ അമിതമായ വേദന അനുഭവിക്കും.
നല്ലപോലെ രക്തസ്രാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് നിങ്ങള്‍ക്ക് സാധാരണ ഉണ്ടാകുന്ന ആര്‍ത്തവ രക്തത്തേക്കാള്‍ അധികമായിരിക്കും. ഇത് മാത്രമല്ല, കുറച്ച് അധികം ദിവസം ഈ രക്തസ്രാവം നീണ്ട് നില്ക്കാന് സാധ്യതയുണ്ട്. ചിലര്‍ക്ക് ഈ സമയത്ത് അമിതമായിട്ടുള്ള വയറ്റിളക്കം, ക്ഷീണം, തളര്‍ച്ച എന്നിവയും കണ്ട് വരുന്നുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം പാര്‍ശ്യഫലങ്ങള്‍ കുറച്ച് കാലം മാത്രമാണ് നിലനില്ക്കുക. എന്നാല്‍, ദീര്‍ഘകാലം നിങ്ങള്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ നില്ക്കുന്നുണ്ടെങ്കില് അത് ഡോക്ടറെ കണ്ട് ചികിത്സതേടേണ്ടത് അനിവാര്യമാണ്.
Also Read: സുഖപ്രസവം അത്ര സുഖകരമല്ല, പേറ്റുനോവിന് പുറകിലെ ശാസ്ത്രസത്യം
ആര്‍ക്കെല്ലാം മെഡിക്കേഷന്‍ അബോര്ഷന് സാധ്യമാണ്
അവിവാഹിതര്‍ക്കും ഇന്ന് അബോര്ഡന് ലീഗല്‍ ആണ്. നിങ്ങളുടെ പൂര്‍ണ്ണസമ്മതവും അതിന്റെ കാരണങ്ങളും നിങ്ങളുടെ പ്രായവും കൃത്യമായി മനസ്സിലാക്കി അതിന് വേണ്ട നടപടികള്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതാണ്. സ്ത്രീയുടെ പൂര്‍ണ്ണ സമ്മതം ഉണ്ടെങ്കില്‍ മാത്രമാണ് അബോര്ഷന് മുന്‍കൈ എടുക്കാന്‍ സാധിക്കുകയുള്ളൂ. വീട്ടുകാര്‍ക്കോ അല്ലെങ്കില്‍ ഭര്‍ത്താവിനോ ഇതില്‍ ഒരു സ്ത്രീയേയും നിര്‍ബന്ധിക്കാന്‍ പാടുള്ളതല്ല.
അബോര്ഷന് ചെയ്യാന്‍ തീരുമാനിച്ചാല്‍ ലൈസന്‍സ് ഉള്ള ഒരു obstetrician അല്ലെങ്കില്‍ gynaecologist നെ സമീപിക്കണം. ഒട്ടും സുരക്ഷിതമല്ലാത്ത അബോര്ഷന് മെത്തേഡ്സ് പരമാവധി ഒഴിവാക്കാന്‍ ശഅരദ്ധിക്കുക. ഗൂഗിള്‍ ചെയ്ത് കിട്ടുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി രക്തസ്രാവം ഉണ്ടായാല്‍ അത് ജീവന് തന്നെ അപകടകരമാണ്.