നേരത്തെ മോൻസൺ മാവുങ്കലിനെ തള്ളിപ്പറയാൻ തയ്യാറാകാതിരുന്ന സുധാകരൻ അറസ്റ്റിന് പിന്നാലെ മോൻസണെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന വിമർശനങ്ങൾ ഉയരവേയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്നും അതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞത്. എന്നാൽ സുധാകരന് അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്നും ജീവന് കൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറയുന്നത്.
Also Read : ഏതോ മന്ത്രിയെന്ന് കരുതി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിയത് വിഡി സതീശന്റെ വാഹനത്തിന് മുന്നിലേക്ക്
അഴിമതിയുടെ ചെളിക്കുണ്ടിലാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്ന് വിഡി സതീശൻ
ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടികൾ തയ്യാറെടുക്കുന്ന സമയത്ത് കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പിണറായി സർക്കാർ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന വാദം കോൺഗ്രസ് ഉയർത്തുന്നത് കേസിനെ രാഷ്ട്രീയപരമായി നേരിടാൻ തന്നെയാണ്. പ്രതിപക്ഷ നേതാവിനെതിരെ പുനർജനി കേസിൽ നടക്കുന്ന അന്വേഷണവും ഇതേ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതുകൊണ്ട് തന്നെ സുധാകരന്റെ രാജിക്കായി പാർട്ടിക്കകത്ത് നിന്ന് സമ്മർദ്ദത്തിന് സാധ്യതയില്ല.
അതേസമയം സുധാകരൻ പദവി ഒഴിഞ്ഞാൽ ആരാകും അധ്യക്ഷനാവുക എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. നേരത്തെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമായിരുന്നു സുധാകരൻ പദവിയിലെത്തുന്നതിന് മുൻപ് ഉയർന്ന് കേട്ടത്. അന്ന് സുധാകരനൊപ്പം സാധ്യത കൽപ്പിക്കപ്പെട്ട മറ്റൊരു പേര് മുൻ പ്രസിഡന്റ് കെ മുരളീധരന്റേത് ആയിരുന്നു. വീണ്ടും ഒരിക്കൽകൂടി അധ്യക്ഷ ചർച്ചകൾ നടക്കുകയാണെങ്കിൽ മുരളീധരന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നേക്കും. എന്നാൽ അദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കുമോയെന്ന ചോദ്യം ബാക്കിയാണ്.
Also Read: ‘ഞാൻ ചീത്ത വിളിക്കില്ലെന്ന് കരുതിയാകണം സതീശനും കെസിയും ആ സമയത്തെത്തിയത്, ഭക്ഷണം കഴിച്ചിട്ട് ഇരുവരും സ്ഥലംവിട്ടു’; നിലപാടിൽ മാറ്റമില്ലെന്ന് ജി സുകുമാരൻ നായർ
സുധകാരൻ അധ്യക്ഷപദം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കാണുന്നത്, മുൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലയ്ക്കാണ്. സുധാകരൻ സ്ഥാനം ഒഴിഞ്ഞാൽ ഐ ഗ്രൂപ്പ് പദവിക്കായി മുന്നോട്ട് വയ്ക്കുന്ന പേര് ചെന്നിത്തലയുടേത് തന്നെയാകും.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ സംസ്ഥാന അധ്യക്ഷനായാലും അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ മുതിർന്ന നേതാക്കളിൽ എത്രപേർ തരൂരിനെ പിന്തുണക്കുമെന്നും കേരളത്തിലേക്ക് രാഷ്ട്രീയ തട്ടകം മാറ്റാൻ തരൂർ തയ്യാറാകുമോയെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് യുവനേതാക്കളെ പരിഗണിക്കാൻ പാർട്ടി തയ്യാറായാൽ വിടി ബൽറാമിന് സാധ്യത ലഭിച്ചേക്കുമെന്ന് കരുതുന്നവരും ഏറെയാണ്. എ ഗ്രൂപ്പ് പി സി വിഷ്ണുനാഥിനായും രംഗത്തെത്തിയേക്കാം. മറുവശത്ത് തിരുവഞ്ചൂരിനെ പോലെ മുതിർന്ന നേതാക്കൾ അധ്യക്ഷ പദവിയിലെത്തിയാലും അത്ഭുതപ്പെടാനില്ല.