കൊച്ചി > കിറ്റെക്സ് ഗാർമെൻറിൻറെ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. 4.71 ശതമാനമാണ് ഇടിവ് നേരിട്ടത്. മുൻ ദിവസത്തെ 183.65 രൂപയിൽ നിന്നും വില 175 രൂപയിലെത്തി. 8. 65 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച 10 ശതമാനമാണ് ഇടിഞ്ഞത്. അതിനു മുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി വില കയറുകയായിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച കമ്പനി ചെയർമാൻ തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തും എന്ന് പ്രഖ്യാപിച്ചതോടെ ഓഹരി വില നാലു ദിവസം കൊണ്ട് 74 ശതമാനത്തോളം ഉയർന്നു. അസാധാരണമായി വില കയറുന്നതിനെക്കുറിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടതായി 14 ന് വാർത്ത പുറത്തു വന്നിരുന്നു. അടുത്ത ദിവസം മുതലാണ് വില ഇടിഞ്ഞു തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..