അരിക്കൊമ്പൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് തമിഴ്നാടിൻ്റെ ഭാഗത്ത് നിന്ന് വിഷയത്തിൽ വ്യക്തതയുണ്ടാകുന്നത്. ആന ആരോഗ്യവാനാണെന്ന് വിശദീകരണം
ഹൈലൈറ്റ്:
- അരിക്കൊമ്പൻ ആരോഗ്യവാൻ
- പ്രചരിക്കുന്നത് പഴയ ചിത്രം
- ആന അപ്പർ കോതയാർ മേഖലയിൽ
അരിക്കൊമ്പൻ ക്ഷീണിതനാണെന്ന രീതിയിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ആനയുള്ള കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡറക്ടർ സെമ്പക പ്രിയ വിശദീകരണം നൽകിയത്. ആന മെലിഞ്ഞതായി തോന്നുന്ന പ്രചരിക്കുന്ന ചിത്രം ജൂൺ 10ന് എടുത്തതാണെന്നാണ് ഇവർ പറയുന്നത്. 100 മീറ്റർ അകലെ നിന്നാണ് ഈ ചിത്രം എടുത്തത്. അതുകൊണ്ടാണ് ആന ക്ഷീണിതനാണെന്ന് തോന്നുന്നതെന്നാണ് ഉദ്യോഗസ്ഥ പറയുന്നത്.
Also Read : വീണ്ടും ബിജെപിയിലേക്ക് മടങ്ങുമോ? പാർട്ടി വിട്ടവരെ തിരികെയെത്തിക്കാൻ ശ്രമം; ജെപി നദ്ദ കേരളത്തിലേക്ക്
വിദ്യയുടെ മരണം കൊലപാതകം; പ്രതി ഭർത്താവ്
ആന പൂർണ്ണമായും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരികയാണ്. ധാരാളം പുല്ലും വെള്ളവും കിട്ടുന്ന സ്ഥലത്താണ് ആന നിലവിലുള്ളത്. ആനയുടെ ആരോഗ്യനില സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ട. പഴയ അവസ്ഥയിലേക്ക് ആന തിരികെയെത്തുകയാണെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. ആനയുടെ ചിത്രങ്ങൾ സർക്കാരിന് കൈമാറുന്നുണ്ടെന്നും, ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ് ചിത്രം പുറത്തുവിടേണ്ടതെന്നും ഡെപ്യൂട്ടി ഡയറക്ടർ വിശദീകരിച്ചെന്നാണ് റിപ്പോർട്ട്.
Also Read : കഞ്ചാവും എംഡിഎംഎ വില്പനയും; കൊലപാതക കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങി; അതുലിന്റേത് നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടുള്ള ജീവിതം
അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തമിഴ്നാട് വനം വകുപ്പ് മുഖ്യവനപാലകൻ ശ്രീനിവാസ റെഡ്ഡിയും കഴിഞ്ഞദിവസം തള്ളിയിരുന്നു. ആന ആരോഗ്യവാനാണെന്നും തുമ്പിക്കൈയിലെ മുറിവ് പൂർണമായും ഉണങ്ങിയെന്നുമാണ് അദ്ദേഹം പറയുന്നത്. ആന ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് സെമ്പക പ്രിയയുടെ വിശദീകരണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- Liveറഷ്യയിൽ പ്രതിസന്ധി അയയുന്നു; വിമത നീക്കം നിർത്തി വാഗ്നർ സംഘം
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- മലപ്പുറംകമ്പനികളുടെ എക്സിക്യൂട്ടീവായി എത്തുന്ന ‘മാടൻ’, ആളില്ലാത്ത വീട്ടിൽ കയറി പട്ടാപ്പകൽ മോഷണം, നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ജിത്തു അറസ്റ്റിൽ
- കോട്ടയംആർഎസ്എസ് വേദി പങ്കിട്ട് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്; വേദിയിലെത്തിയത് യോഗാ ദിനാചരണത്തിന്; കോൺഗ്രസിൽ വിവാദം
- എറണാകുളംസംശയാസ്പദമായ രീതിയിൽ രണ്ട് കാറുകൾ, ഒരു യുവതിയും മൂന്ന് യുവാക്കളും, പോലീസ് പരിശോധിച്ചപ്പോൾ മയക്കുമരുന്നും, 18കാരിയടക്കം 3 പേർ അറസ്റ്റിൽ
- കേരളംസംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഈ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
- ഇടുക്കിഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; പോലീസ് ഉദ്യോഗസ്ഥന് റിമാന്‍ഡില്‍
- കണ്ണൂര്‍കെ സുധാകരന് കണ്ണൂരിൽ ആവേശകരമായ സ്വീകരണം, വീഡിയോ കാണാം
- ലോകവാര്ത്തകള്ബെലാറൂസ് ഇടപെടൽ ഫലം കണ്ടു; അട്ടിമറിയില്ല, റഷ്യയിൽ വിമതനീക്കത്തിൽ നിന്ന് പിന്മാറി വാഗ്നർ സേന; മേധാവി റഷ്യ വിടുന്നു
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- സെലിബ്രിറ്റി ന്യൂസ്ആറര വര്‍ഷം ഞാന്‍ തരും! പിന്നെ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നാണ് പറയാറുള്ളതെന്ന് കൃഷ്ണകുമാര്‍
- സെലിബ്രിറ്റി ന്യൂസ്എന്റെ മോൾ എംബിബിഎസ് പാസായി; മോളുടെ ഈ വിജയം അവൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു; ബൈജു!
- ദിവസഫലംHoroscope Today, 25 June 2023: ഈ നാളുകാര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരാന്‍ സാധ്യത
- ആരോഗ്യംമഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ