Also Read : ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡർ ഓഫ് ദ നൈൽ’ ഏറ്റുവാങ്ങി നരേന്ദ്ര മോദി
സാക്ഷി അഹൂജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 5.30 സഹോദരിക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഭോപ്പാലിലേക്കുള്ള ട്രെയിനിൽ കയറാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു സാക്ഷി. എന്നാൽ, സ്റ്റേഷന്റെ പുറത്ത് വെള്ളക്കെട്ട് നിറഞ്ഞ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഇവർ. അതിനിടെ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്.
ബസ് ഉടമയ്ക്കെതിരായ സമരം പിൻവലിച്ചു
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ എക്സിറ്റ് നമ്പർ ഒന്നിലാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവർ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.
അധികൃതരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായത് എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. ഡൽഹി വൈദ്യുത ബോർഡിന്റെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് ലോകേഷ് കുമാർ ചോപ്ര പറഞ്ഞു. യുവതിയുടെ സഹോദരി മാധവി ചോപ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
താൻ ചണ്ഡീഗഡിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് മകൾക്ക് വൈദ്യുതാഘാതമേറ്റുവെന്ന വിവരം അറിയുന്നത്. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻസുലേഷൻ തകരാറുമൂലം തൂണിലെ കേബിളിൽ നിന്ന് വൈദ്യുതി ചോർച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Also Read : തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിധരിച്ചു; യുവതി ടാക്സി ഡ്രൈവറെ വെടിവച്ചു
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 287, 304 (യന്ത്രങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരുടെ അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.
Read Latest National News and Malayalam News