കുവൈറ്റ് സിറ്റി > കേരള ആർട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് 45 മത് പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേളയായ “ഗുൽമോഹർ -2023 ” ഒക്ടോബർ 27 -ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ചേർന്നു.
യോഗത്തിൽ ജനറൽ സെക്രട്ടറി രജീഷ് സി പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് അംഗങ്ങളിൽ നിന്നും വന്ന അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ജനറൽ സെക്രട്ടറി മറുപടി നൽകി.പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 251 അംഗ ജനറൽ കമ്മിറ്റിയെയും 71 അംഗ എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. പരിപാടിയുടെ ജനറൽ കൺവീനറായി ടി വി ഹിക്മത്തിനെയും കൺവീനർമാരായി കിരൺ കാവുങ്കൽ , ജോർജ് തൈമണ്ണിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
വിവിധ കമ്മറ്റികളുടെ കൺവീനർമാരായി ജ്യോതിഷ് ചെറിയാൻ (ഫിനാൻസ്), പ്രവീൺ പി വി (സുവനീർ), മാത്യു ജോസഫ് (വോളണ്ടീയർ), പ്രസീദ് കരുണാകരൻ (പ്രോഗ്രാം), അൻസാരി കടയ്ക്കൽ (പബ്ലിസിറ്റി), ബിജു വിദ്യാനന്ദൻ (സ്റ്റേജ്&സൗണ്ട്), ഷിനി റോബർട്ട് (റിസപ്ഷൻ), പവിത്രൻ (ഫുഡ് കമ്മിറ്റി) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഈ വർഷത്തെ റാഫിൾ കൂപ്പന്റെ പ്രകാശനം ലോക കേരളസഭ അംഗം ആർ നാഗനാഥൻ കലയുടെ മുതിർന്ന അംഗം സി കൃഷ്ണന് നൽകി നിർവ്വഹിച്ചു. തുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഹസാവി ബി യൂണിറ്റ് എക്സിക്യുട്ടീവ് അംഗം അഖിൽ അശോകനും കബദ് യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ഡെൽമസ് സൈമണും കലയുടെ ഉപഹാരം കൈമാറി.
കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച യോഗത്തിന് സംഘാടക സമിതി കൺവീനർ കിരൺ കാവുങ്കൽ നന്ദി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..