ജിദ്ദ > ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലെത്തിയ തീർത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ നവോദയ രണ്ടാംഘട്ട വോളണ്ടിയർ പരിശീലന മീറ്റ് സംഘടിപ്പിച്ചു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് മാറിയത് കൊണ്ടും കൂടുതൽ ഹാജിമാർ എത്തുന്നതുകൊണ്ടും ജിദ്ദ നവോദയയും സ്ത്രീകൾ അടക്കമുള്ള കൂടുതൽ വോളണ്ടിയർമാരെ ഹറം പരിസരത്തും, ഹാജിമാർ താമസിക്കുന്ന അസീസിയ, ഖുതായിലും , മറ്റു ഇടങ്ങളിലും ഹാജിമാർക്ക് സഹായത്തിനായി വിന്യസിച്ചു.
രണ്ടാംഘട്ടവോളണ്ടിയർ മീറ്റ് ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു മൊയ്തീൻ കെ വി അധ്യക്ഷതവഹിച്ചു. വോളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് നവോദയ ഹജ്ജ് സെൽ കൺവീനർ ഷറഫു കാളികാവ് നൽകി.
ആശംസകൾ അർപ്പിച്ചുകൊണ്ട് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ ട്രഷറർ സിഎം അബ്ദുറഹ്മാൻ, നജ റഫീഖ്, നിഷ നൗഫൽ, അനുപമ ബിജുരാജ്, ഏരിയ വോളണ്ടിയർ മാരായ സജീർ കൊല്ലം, മജാസാഹിബ്, ഇബ്രാഹിം, മുസ്തഫ, അക്ബർ, ബഹാവുദ്ദീൻ,എന്നിവർ സംസാരിച്ചു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ഗഫൂർ കെ സി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..