ജിദ്ദ > ഹജ്ജ് സേവന രംഗത്തെ ആദ്യത്തെ കൂട്ടായ്മയും രണ്ടര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ജൂൺ 23ന് വെള്ളിയാഴ്ച്ച ഫാദൽ ഓഡിറ്റോറിയത്തിൽ നടന്ന ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ വോളണ്ടിയർ മഹാസംഗമം ശ്രദ്ധേയമായി.
വോളണ്ടിയർ മാർക്കുള്ള സമഗ്ര പരിശീലനത്തിന്റെ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ ആവിഷ്കരിച്ചത്.
മഹാസംഗമത്തിന് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആധ്യക്ഷം വഹിച്ചു. വോളണ്ടിയർ സേവനത്തിന്റെ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്കരിക്കുന്നതിന്റെ അജയ്യതയാണ് നൂറുകണക്കിന് വോളണ്ടിയർമാരുടെ വർദ്ധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
ഫോറത്തിന്റെ ജനാധിപത്യ പൂർണ്ണമായ സഹവർത്തിത്വത്തിനായി യത്നിച്ച മൺമറഞ്ഞ സുമനസ്സുകളേയും മുൻകാല നേതാക്കളേയും വോളണ്ടിയർ മഹാസംഗമം അനുസ്മരിച്ചു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ ഫാദിൽ മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജെ.എൻ. എച്ച് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു.
ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് നന്ദിയും പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..