കൊച്ചി > മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) 29 താമത് വാർഷിക പൊതുയോഗം കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. പുതിയ അംഗങ്ങൾക്ക് മെംബർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷകൾ പരിഗണിച്ചെങ്കിലും ശ്രീനാഥ് ഭാസിയുടെ അംഗത്വഅപേക്ഷ പരിഗണിച്ചില്ല. ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണണക്കെടുക്കുവാനാണ് യോഗം തീരുമാനിച്ചത്.
11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. 80 ൽ കൂടുതൽ അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയി. ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞ 9 പേർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് കണക്കുകളും അവതരിപ്പിച്ചു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.
മഴവിൽ മനോരമ എന്റർടൈന്‍മെന്റ് അവാർഡ് – 2023 ആഗസ്റ്റ് 1 മുതൽ 4 വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം 9 പേർക്കായിരുന്നു അംഗത്വം നൽകിയത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി 6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ പരിഗണിച്ചു. വിജയൻ കാരന്തുര്‍ , ബിനു പപ്പു , സലിം ഭാവ, സഞ്ജു ശിവറാം , ശ്രീജ രവി,
നിഖിലാ വിമൽ എന്നിവർക്കാണ് പുതിയ അംഗത്വം. എന്നാൽ ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ തീരുമാനമായില്ല. ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണണക്കെടുക്കുവാനും തീരുമാനിച്ചു.
അടുത്തവർഷം (2024) ജൂൺ 30 നു 30 ത്തെ വാർഷിക പൊതുയോഗം നടത്തുവാനും അന്ന് പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനമെടുത്തു.
എന്നാൽ ഏറെ നാളുകൾക്ക് മുൻപുതന്നെ വാർഷിക പൊതുയോഗ തിയതി അറിയിച്ചിട്ടും ഇന്ന് ഭരണസമിതി അംഗത്തിന്റേതടക്കം 5 ൽ പരം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടത്തിയതിനാൽ അംഗങ്ങൾക്കു യോഗത്തിൽ എത്തിച്ചേരുവാൻ സാധിച്ചില്ല. ഇതേത്തുടർന്ന് യോഗത്തിനെത്താൻ സൗകര്യം ചെയ്തുകൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയേയും അറിയിക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..