Also Read : സംസ്ഥാനത്ത് മഴ ശക്തമാകും; ഇടുക്കിയിൽ നാളെ ഓറഞ്ച് അലേർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവമുണ്ടായിരിക്കുന്നത്. രണ്ടര വയസുള്ള കുട്ടിയ്ക്കാണ് ഇത്തരത്തിൽ ദാരുണമായ അനുഭവമുണ്ടായത്. വിക്ക് മാറ്റുന്നതിന് വേണ്ടിയാണ് പ്രദേശത്തെ ഖാൻ ആശുപത്രിയിൽ എത്തിച്ചത്. നാവിന് സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്.
പെട്രോൾ പമ്പിലെ ആക്രമണം; 7 പേർക്കെതിരെ കേസ്
നാവിൽ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടർമാർ കുട്ടിയെ സുന്നത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ കുടുംബം ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഒരു അന്വേഷണസംഘത്തെ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരേയും ഡോക്ടർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും പഥക് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read : ഹിമാചലിൽ മേഘവിസ്ഫോടനം: ചണ്ഡിഗഡ് – മണാലി റോഡ് തകർന്നു, വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
കുട്ടിയുടെ ബന്ധുക്കളുടെ പരാതിക്ക് പിന്നാലെ വലതുപക്ഷ ഹിന്ദു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിക്കെതിരെ പ്രതിഷേധം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
Read Latest National News and Malayalam News