‘ശപിക്കപ്പെട്ടത്, ഈ വാതിലിലൂടെ കടന്നാൽ തോൽക്കും’; നിയമസഭയിലെ ‘തെക്കിനി’ വാതിൽ തുറന്ന് സിദ്ധരാമയ്യ
Edited by Jibin George | Samayam Malayalam | Updated: 26 Jun 2023, 2:45 pm
അന്ധവിശ്വാസത്തിൻ്റെ പേരിൽ കർണാടക നിയമസഭയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന വാതിൽ തുറന്ന് പ്രവേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ചയാണ് മുഖ്യമന്ത്രി വാതിൽ തുറന്നത്
ഹൈലൈറ്റ്:
- നിയമസഭയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന വാതിൽ തുറന്ന് കർണാടക മുഖ്യമന്ത്രി.
- മുഖ്യമന്ത്രിയു ടെ ചേംബറിലേക്ക് തെക്കുനിന്ന് പ്രവേശിക്കാൻ കഴിയുന്ന വാതിലാണ് തുറന്നത്.
- വർഷങ്ങളായി വാതി അടഞ്ഞ് കിടക്കുകയായിരുന്നു.
ഹിമാചലിൽ മേഘവിസ്ഫോടനം: ചണ്ഡിഗഡ് – മണാലി റോഡ് തകർന്നു, വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
1998ൽ ജെ എച്ച് പട്ടേൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിധാന്‍ സൗധയിലെ വാതിൽ അടച്ചത്. ഈ വാതിലിലൂടെ പ്രവേശിച്ചാൽ അടുത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് ഈ വാതിൽ അടച്ചത്. വിധാന സൗധയുടെ മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ചേംബറിലാണ് തെക്കോട്ടുള്ള വാതിൽ സ്ഥിതി ചെയ്യുന്നത്. ‘വാസ്തു’ പാലിക്കാതെയാണ് ഈ വാതിൽ നിർമ്മിച്ചതെന്നും അതിനാൽ ഇതിലൂടെ പ്രവേശിക്കുന്നത് നിർഭാഗ്യകരമാണെന്ന് നിയമസഭാ അംഗങ്ങളും കരുതുന്നു.
പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 69കാരൻ പിടിയിൽ
15 വർഷത്തിനിടെ ആറ് മുഖ്യമന്ത്രിമാർ അധികാരമേറ്റെങ്കിലും വാതിൽ അടഞ്ഞുകിടന്നു. 2013ൽ മുഖ്യമന്ത്രിയായതിന് പിന്നാലെ സിദ്ധരാമയ്യ വാതിൽ തുറക്കാൻ ഉത്തരവിട്ടിരുന്നു. 2018ൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയെങ്കിലും ബിജെപി നടത്തിയ ഓപ്പറേഷൻ കമലയിലൂടെ കോൺഗ്രസിന് ഭരണം നഷ്ടമായി. തുടർന്ന് എച്ച് ഡി കുമാരസ്വാമി, ബി എസ് യെദ്യൂരപ്പ, ബസവരാജ ബൊമ്മെ എന്നിവരും മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയെങ്കിലും വാതിൽ തുറക്കാനുള്ള ധൈര്യം കാണിച്ചില്ല.
ആരോഗ്യവാൻ, പുതിയ സാഹചര്യവുമായി ഇണങ്ങി; അരിക്കൊമ്പന്റെ പുതിയ വീഡിയോ ഇതാ; സമീപത്ത് ആനക്കൂട്ടവും; ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്
എവിടെയാണോ ആരോഗ്യമുള്ള മനസും ശുദ്ധമായ ഹൃദയവും ജനങ്ങളോടുള്ള കരുതലും നമുക്കുണ്ടാകുന്നത് അവിടമാണ് നല്ല വാസ്തുവുള്ള ഇടമെന്ന് വാതിൽ തുറന്നതിന് പിന്നാലെ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സ്വാഭാവികമായ വെളിച്ചവും ശുദ്ധവായുവും അവിടെയുണ്ടാകണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ധവിശ്വാസത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. തുറന്ന വാതിലൂടെയുള്ള പ്രവേശനത്തിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. ശനിഗ്രഹം ജീവിതത്തിലേക്ക് ദുരിതം കൊണ്ടുവരുമെന്ന് ഭയപ്പെടുന്ന ശനിയാഴ്ച തന്നെ മുഖ്യമന്ത്രി വാതിൽ തുറന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംനാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- Liveനിഖിൽ തോമസിന്റെ വീട്ടിൽനിന്ന് വ്യാജസർട്ടിഫിക്കറ്റ് കണ്ടെടുത്തു
- കേരളംന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്
- പെട്രോള്‍ വിലറഷ്യയിലെ അട്ടിമറിശ്രമം; ക്രൂഡോയിൽ വില ഉയർത്തുമോ? ഇന്ത്യക്കും പ്രതികൂലം
- എറണാകുളംജോർജ് ആലഞ്ചേരിയേയും ആൻഡ്രൂസ് താഴത്തിനേയും ഇ ഡി ചോദ്യം ചെയ്യും, ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാൻ നിർദ്ദേശം
- എറണാകുളംസിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപത; വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണം; നിലപാട് കടുപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്
- കേരളംസംസ്ഥാനത്ത് മഴ ശക്തമാകും; ഇടുക്കിയിൽ നാളെ ഓറഞ്ച് അലേർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- തിരുവനന്തപുരംകാമുകി മറ്റൊരു സുഹൃത്തുമായി ഭക്ഷണം കഴിച്ചത് ഇഷ്ടമായില്ല, പീഡിപ്പിച്ചത് കൃഷി ഭവന് ഗോഡൗണില്‍, ബലാത്സംഗ ദൃശ്യങ്ങൾ പകർത്തി, വിവസ്ത്രയായി നിലവിളിച്ച് യുവതി ഓടി, കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- സിനിമ21 വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹ വാര്‍ഷികം ആഘോഷിച്ച് പ്രിയ; കുഞ്ചാക്കോ ബോബന്റെ നായികയായ ഈ നടിയെ ഓര്‍മയുണ്ടോ?
- ആരോഗ്യംകണ്ണ് ആണ് സൂക്ഷിക്കണം, തിമിര ശസ്ത്രക്രിയ്ക്ക് ശേഷം അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക