‘കനിമൊഴിയുടെ ബസ് യാത്ര’; ജോലി തെറിച്ച യുവതിക്ക് കാർ സമ്മാനിച്ച് കമൽഹാസൻ
Edited by Jibin George | Samayam Malayalam | Updated: 26 Jun 2023, 5:23 pm
ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ബസിൽ കയറിയതോടെയുണ്ടായ വിവാദത്തിൽ ജോലി നഷ്ടമായ സ്വകാര്യ ബസ് ഡ്രൈവർ ഷർമിളയ്ക്ക് കാർ സമ്മാനമായി നൽകി കമൽഹാസൻ
ഹൈലൈറ്റ്:
- ബസ് ഡ്രൈവർ ഷർമിളയ്ക്ക് കാർ സമ്മാനിച്ച് കമൽഹാസൻ.
- ഷർമിളയെയും കുടുംബത്തെയും കണ്ടശേഷമാണ് കാർ സമ്മാനിച്ചത്.
- കനിമൊഴി ബസിൽ കയറിയതിന് പിന്നാലെയാണ് ഷർമിളയ്ക്ക് ജോലി നഷ്ടമായത്.
‘കനിമൊഴി ബസിൽ കയറി സമ്മാനം നൽകി, വനിത ഡ്രൈവറുടെ ജോലി തെറിച്ചു’; ആരോപണം നിഷേധിച്ച് ബസുടമ
ഷർമിള ഇനി തൊഴിലാളി അല്ലെന്നും റെൻ്റ് കാറിൻ്റെ ഉടമയാണെന്നും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ പറഞ്ഞു. തിങ്കളാഴ്ചയാണ് കാർ സമ്മാനമായി നൽകിയത്. ഷർമിളയെ ചുറ്റിപ്പറ്റി സമീപകാലങ്ങളിലുയർന്ന വിവാദങ്ങൾ വേദനിപ്പിക്കുന്നതായിരുന്നുവെന്ന് താരം പറഞ്ഞു. യുവതിയുടെ പ്രായത്തിലുള്ള മറ്റ് സ്ത്രീകൾക്ക് നല്ല മാതൃകയായിരുന്നു ഷർമിള. ഷർമിള വെറുമൊരു ഡ്രൈവറായി തുടരരുത്. നിരവധി ഷർമിളകളെ സൃഷ്ടിക്കണമെന്നാണ് എന്റെ വിശ്വാസമെന്ന് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കൂടിയായ കമൽഹാസൻ പറഞ്ഞു.
മുദ്രാ ലോണിന്റെ പേരിൽ കോട്ടയത്തും തട്ടിപ്പ്
കോയമ്പത്തൂരിലെ ആദ്യ വനിത ബസ് ഡ്രൈവറായ 23കാരിയായ ഷർമിളയെ കാണാൻ ഡിഎംകെ എംപി കനിമൊഴി ബസിൽ കയറിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഗാന്ധിപുരത്ത് നിന്ന് കോയമ്പത്തൂരിലെ പീളമേട്ടിലേക്ക് ഷർമിള ഓടിച്ചിരുന്ന ബസിലാണ് കനിമൊഴി കയറിയത്. ബസിൽ യത്ര ചെയ്ത കനിമൊഴി യുവതിയെ അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഇതിൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ബസിൽ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച കണ്ടക്ടറുടെ നടപടിയിൽ ബസുടമയോട് പരാതി പറയാൻ എത്തിയപ്പോഴാണ് ഷർമിളയെ പഴിച്ച് ബസുടമ രംഗത്തുവന്നത്. പബ്ലിസിറ്റിക്ക് വേണ്ടി പ്രമുഖ വ്യക്തികളെ ബസിൽ യാത്ര ചെയ്യാൻ ക്ഷണിച്ചെന്നും ബസിൽ എന്താണ് നടക്കുന്നതെന്ന് ഉടമയായ താൻ അറിയുന്നില്ലെന്നും ഉടമ ആരോപിച്ചു. ഇങ്ങനെയാണ് ജോലി ചെയ്യുന്നതെങ്കിൽ ബസിൽ കയറേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഷർമിള പറഞ്ഞിരുന്നു.
‘ശപിക്കപ്പെട്ടത്, ഈ വാതിലിലൂടെ കടന്നാൽ തോൽക്കും’; നിയമസഭയിലെ ‘തെക്കിനി’ വാതിൽ തുറന്ന് സിദ്ധരാമയ്യ
എംപിയുടെ സന്ദർശനത്തെക്കുറിച്ച് മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെന്ന് ഷർമിള വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വന്തം ഇഷ്ട പ്രകാരമാണ് യുവതി ഡ്യൂട്ടി ചെയ്യുന്നതെന്നായിരുന്നു ബസുടമയുടെ ആരോപണം. പിതാവിൻ്റെ മുന്നിൽ വെച്ചാണ് ബസുടമ ശകാരിച്ചതെന്ന് ഷർമിള പറഞ്ഞിരുന്നു. ഈ സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയണ് യുവതിയെ നേരിൽ കാണാനും കാർ സമ്മാനമായി നൽകാനും കമൽഹാസൻ തീരുമാനിച്ചത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- പത്തനംതിട്ടരജിത ഷാർജയിൽ നിന്നെത്തിയത് മെയ് 20ന്, ഒപ്പം പോയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി, കഴുത്തിൽ ബ്ലേഡ് വെച്ചു, അതുലിനെ പിന്തുടർന്നത് ഉറ്റിവീണ രക്തത്തുള്ളികൾ നോക്കി
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- ലോകവാര്ത്തകള്മുട്ടിയത് പുടിനോടാണ്; കാറിൽ കയറിയ പ്രിഗോഷിൻ എവിടെ, എന്ത് സംഭവിച്ചു? ബെലൂറസിൽ എത്തിയതിന് തെളിവില്ല
- കണ്ണൂര്‍‘പണം സുധാകരൻ്റെ വീക്നെസ്, മന്ത്രിയായപ്പോൾ ചന്ദനത്തൈലവും കടത്തി’; ആരോപണം തുടർന്ന് മുൻ ഡ്രൈവർ പ്രശാന്ത് ബാബു
- കേരളംനാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
- തൃശൂര്വൈഗയ്ക്ക് പിന്നാലെ ദുര്‍ഗയുമെത്തി; പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത വർഷം തുറക്കുമെന്ന് മന്ത്രി കെ രാജൻ
- പാലക്കാട്ഫോൺ പേ വഴി പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം, പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, സംഭവം ചെർപ്പുളശേരിയിൽ
- കേരളംസംസ്ഥാനത്ത് മഴ ശക്തമാകും; ഇടുക്കിയിൽ നാളെ ഓറഞ്ച് അലേർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- മലപ്പുറം‘അലോട്ട്മെൻ്റ് കഴിയുംമുൻപ് കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നു’; സംവരണം അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന് മുസ്ലീം ലീഗ്
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- ദിവസഫലംHoroscope Today, 26 June 2023: ഈ രാശിക്കാര്‍ക്ക് പാരമ്പര്യ സ്വത്തില്‍ നിന്നും നല്ലൊരു വിഹിതം ലഭിക്കാന്സാധ്യത
- ആരോഗ്യംപ്രണയിക്കാന് പേടിയുണ്ടോ? മാറ്റി എടുക്കാം… വഴിയുണ്ട്! ഈ ഫിലോഫോബിയ ഒന്ന് മാറ്റിയാല്‍ മതി
- സെലിബ്രിറ്റി ന്യൂസ്ഓർമ്മയുണ്ടോ ഈ മുഖം! പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സുരേഷ് ഗോപിയുടെ അഞ്ച് പൊലീസ് കഥാപാത്രങ്ങൾ