ആശയവിനിമയമാണ് പ്രധാനം
എല്ലാ ബന്ധങ്ങളുടെയും അടിത്തറയാണ് ആശയവിനിമയം. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് പലപ്പോഴും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത്. ഏറെ ശ്രദ്ധയോടെ വേണം ആശയവിനിമയം നടത്താൻ. കാരണം പരസ്പരം സംസാരിക്കുമ്പോൾ സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഒരാൾ പറയുന്ന കാര്യം മറ്റൊരാൾ എങ്ങനെ ഉൾകൊള്ളുന്നു എന്നതിലാണ് പ്രധാനം. പങ്കാളിയുടെ കാഴ്ചപ്പാടിലൂടെയും ചിന്തിക്കാൻ ആശയവിനിമയത്തിൽ ശ്രദ്ധിക്കണം. വളരെ ലളിതവും അതുപോലെ സ്നേഹത്തോടെയും വേണം കാര്യങ്ങൾ പറയാൻ. ഓരോ ദിവസത്തെയും കാര്യങ്ങൾ പരസ്പരം ചോദിക്കാനും സംസാരിക്കാനും സമയം കണ്ടത്താൻ ശ്രമിക്കണം.
കുടുംബജീവിതം മനോഹരമാക്കാം ഇങ്ങനെ
കുടുംബജീവിതം മനോഹരമാക്കാം ഇങ്ങനെ
ബന്ധത്തിന് സമയം കണ്ടെത്തുക
സ്കൂൾ, ജോലി, കുട്ടികൾ എന്നിവയ്ക്കൊപ്പം പങ്കാളിയുമായി സമയം കണ്ടെത്താൻ ശ്രമിക്കേണ്ടതും ഏറെ പ്രധാനമാണ്. ബാലൻസ് നിലനിർത്തുന്നതാണ് എപ്പോഴും ബന്ധങ്ങൾക്ക് പ്രധാനം. നിങ്ങളുടെ ഊർജ്ജത്തിന്റെ ഒരു ഭാഗം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്ക് ഉൽപ്പാദനക്ഷമമായി ഇടപഴകുന്നതിനും വേണ്ടി ലാഭിക്കണമെന്ന് ഓർമ്മിക്കുക. ജോലിയിൽ നൂറം ശതമാനം നൽകുന്നത് പോലെ ബന്ധങ്ങൾക്കും നിങ്ങളുടെ സമയത്തിൻ്റെ ഒരു പങ്ക് നൽകാൻ ശ്രമിക്കുക.
വ്യക്തിത്വം നിലനിർത്തുക
ഓരോ വ്യക്തികൾക്കും അവരുടെതായ വ്യക്തിഗത താത്പര്യങ്ങൾ ഉള്ളവരായിരിക്കും. ഇരുവരുടെയും ആത്മവിശ്വാസവും അതുപോലെ ആത്മബോധം ശക്തിപ്പെടുത്താൻ ഏറെ സഹായിക്കും. ഇത് നിങ്ങളെ സ്ഥിരതയുള്ളവരും പിന്തുണയ്ക്കുന്നവരും മാത്രമല്ല, രണ്ട് പേർക്കും സ്വന്തം നിലയ്ക്ക് നിൽക്കാനുള്ള കഴിവുണ്ടാക്കാനും സഹായിക്കും. സ്ഥിരമായി സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതുപോലെ നിങ്ങളുടെ സ്വന്തം മൂല്യങ്ങൾ, ഹോബികൾ, താൽപ്പര്യങ്ങൾ എന്നിവ സ്വതന്ത്രമായോ അല്ലെങ്കിൽ സുഹൃത്തുക്കളുമായി ചെയ്യാൻ സമയം കണ്ടെത്തണം.
പരസ്പരമുള്ള അടുപ്പം ഏറെ പ്രധാനം
ഒരു ബന്ധത്തിൽ നിങ്ങൾക്ക് ശാരീരിക അടുപ്പം പ്രധാനമാണെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നത് നിർണായകമാണ്. ബന്ധങ്ങളിൽ ശാരീരിക അടുപ്പം വളരെ പ്രധാനമാണ്. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെയ്ക്കാനും അതുപോലെ മനസിലാക്കാനും ശ്രമിക്കുക. എന്താണ് പ്രവർത്തിക്കുന്നത്, എന്താണ് പ്രവർത്തിക്കാത്തത്, നിങ്ങൾക്ക് ഇഷ്ടമുള്ളത്, ഇഷ്ടപ്പെടാത്തത് എന്നിവയെക്കുറിച്ച് തുറന്ന് സംസാരിച്ചുകൊണ്ട് ആരംഭിക്കുക, തുടർന്ന് ഈ നിമിഷത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്.
നിങ്ങളുടെ ബന്ധത്തിൽ ശാരീരിക അടുപ്പം ഒരു പ്രശ്നമായി തുടരുകയാണെങ്കിൽ, ഒരു പ്രൊഫഷണൽ സെക്സ് തെറാപ്പിസ്റ്റിൻ്റെ സഹായം തേടുക.
ക്രിയാത്മകമായ രീതിയിൽ വാദിക്കാം
ഇടയ്ക്കിടെയുള്ള വാദപ്രതിവാദങ്ങൾ അനിവാര്യമാണ് അത് തികച്ചും സാധാരണമായിരിക്കാം. ദമ്പതികൾ എങ്ങനെ വാദിക്കുന്നു എന്നതാണ് പ്രധാനം. പരസ്പരം ബഹുമാനത്തോടെയും അന്തസ്സോടെയും ആശയവിനിമയം നടത്തേണ്ടത് ഏറെ പ്രധാനമാണ്. പങ്കാളിയെ കേൾക്കുകയും വൈകാരികമായി പ്രവർത്തിക്കുകയും ചെയ്യാൻ ശ്രമിക്കുക. അല്ലാത്തപക്ഷം പരസ്പരം വഴക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മനസിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് പരസ്പരം പറയാൻ ശ്രമിക്കുക.
ചെറിയ കാര്യങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താനാകും
ജന്മദിനങ്ങൾ, വാലന്റൈൻസ് ദിനം, മറ്റ് വിശേഷ ദിവസങ്ങൾ എന്നിവയെല്ലാം ഓർക്കാനും അതുപോലെ ചെറിയ സർപ്രൈസുകൾ നൽകുന്നതും അഭിന്ദനാർഹമാണ്. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ പലപ്പോഴും പങ്കാളിയുടെ മനസിന് സന്തോഷം നൽകുന്നതായിരിക്കും. ദൈനംദിന കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയോട് പോസിറ്റീവായി പ്രതികരിക്കുക. ദിവസവും നടക്കുന്ന കാര്യങ്ങൾ പരസ്പരം ചോദിക്കാനും കേൾക്കാനും തയാറാവുക. ദൈനംദിന കാര്യങ്ങൾ ക്യത്യമായി ചോദിച്ച് അറിയുന്നുണ്ടെന്ന് പങ്കാളിയ്ക്ക് തോന്നുന്നത് നല്ലതാണ്. ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ഓരോ ദിവസവും നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവരെ കാണിക്കുക, അങ്ങനെയാണ് നിങ്ങളുടെ പങ്കാളിയുമായി ശക്തമായ ബന്ധം നിലനിർത്താൻ കഴിയുന്നത്.