സത്യത്തില്‍ ഹെയര്‍ ഓയിലുകളെ പറ്റി നിലവില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും സത്യമല്ല എന്നത് മറ്റൊരു സത്യാവസ്ഥ. ഇത്തരത്തില്‍ നമ്മള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന കുറേ മിഥ്യാധാരണകളും ഇവ മനസ്സില്‍ വളര്‍ത്തിയെടുക്കുന്ന വസ്തുതകളും എന്തെല്ലാമെന്ന് നോക്കാം.
മനസ്സില്‍ കുടിയിരിക്കുന്ന വസ്തുതകള്‍ക്ക് പിന്നില്‍
ഇന്ന് മാര്ഗ്ഗറ്റില് നോക്കിയാല്‍, മിക്ക ബ്യൂട്ടി പ്രോഡക്ട്സും 100 ശകമാനം നാച്വറല്‍ എന്ന ലേബലില്‍ വില്‍ക്കപ്പെടുന്നത് കാണാം. അതുപോലെ തന്നെ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ എന്ന പേരില്‍ നിരവധി ബ്രന്റുകള്‍ നമ്മള്‍ക്കിടയില്‍ തന്നെയുണ്ട്. നാച്വറല്‍ + ആയുര്‍വേദം എന്നീ രണ്ട് വാക്കുകള്‍ ഹെയര്‍ ഓയില്‍ പോലെയുള്ള ബ്യൂട്ടി പ്രോഡക്ട്സില്‍ ചേര്‍ത്താല്‍ അത് വിശ്വസ്നീയമാണ്, മുടിയുടെ സര്‍വ്വത്ര പ്രശ്നങ്ങളും മാറി കിട്ടും എന്ന് ഇന്നത്തെ മിക്കവരും വിചാരിക്കുന്നു.
ഇത്തരത്തില്‍ വിശ്വാസം വളര്‍ത്തി എടുക്കുന്നതിന് പിന്നില്‍ പരസ്യം മാത്രമല്ല, ഇന്നത്തെ മിക്ക തലമുറയും കണ്ടുവളര്‍ന്നത് അവരുടെ മുത്തശ്ശിയും മുത്തച്ഛനും അമ്മയും അച്ഛനും അടങ്ങുന്ന ഒരു പഴയകാല തലമുറയെ ആണ്. ഇന്നും ഏത് പ്രായത്തിലും ഒരേപോലെ നരയ്ക്കാത്ത നീണ്ട മുടിയുള്ള അമ്മയോട് ഇതിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ ഏതെങ്കിലും താളിക്കൂട്ടോ, അല്ലെങ്കില്‍ എണ്ണകൂട്ടിന്റെ പേരോ ആയിരിക്കും ലഭിക്കുക. ഇത്തരത്തില്‍ തങ്ങളും പിന്തുടര്ന്നാല് നല്ല മുടി തങ്ങള്‍ക്കും ലഭിക്കും എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.
മുടിയുടെ ആരോഗ്യത്തിന്
നല്ല മുടി വേണമെങ്കില്‍ എണ്ണയും താളിയും മാത്രം പോര, നിരവധി ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. അതില്‍ തന്നെ നമ്മളുടെ പാരമ്പര്യം, ആരോഗ്യം എന്നിവ ഒരു ഘടകം തന്നെ. നമ്മള് എന്ത് കഴിക്കുന്നു എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച് മുടി വളരണമെങ്കില്‍ പോഷകങ്ങള്‍ വേണം. നല്ലപോലെ വെള്ളം വേണം. ഇവ കൃത്യമായി ലഭിച്ചില്ലെങ്കില്‍ മുടി കൊഴിയാന്‍ തുടങ്ങും. അതുപോലെ, പല ബുദ്ധിമുട്ടുകള്‍ നേരിടും.
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മറ്റൊരു ഘടകമാണ്. പിസിഒഡി, തൈറോയ്ഡ് പോലെയുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മുടിയുടെ ആരോഗ്യവും സാവധനത്തില്‍ നശിക്കും. ഇവ ബാലന്‍സ് ചെയ്യണമെങ്കില്‍ വ്യായാമവും ഡയറ്റുമാണ് വേണ്ടത്. ഇനി ഹെയര്‍ ഓയില്‍ പുരട്ടുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന മിഥ്യകളിലേയ്ക്ക് കടക്കാം.
താരന് അകറ്റാന്‍ ചില വഴികള്‍
താരനകറ്റാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം
മുടി വേഗത്തില്‍ വളരും
വളരുമോ? സത്യത്തില്‍ നമ്മള് ഏത് ഹെയര്‍ ഓയില്‍ ഉപയോഗിച്ചാലും അത് വളരുന്നതിന് ഒരു നിശ്ചിത കാലതാമസം എടുക്കും. നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയാണെങ്കില്‍ ഒരു മാസം കുറഞ്ഞത് 0.5 മുതല്‍ 1.7 സെന്റീമിറ്ററിനുള്ളിലാണ് മുടി വളരുക. ഈ വളര്‍ച്ച നമ്മള്‍ക്ക് എണ്ണ തേച്ചാല്‍ വേഗത്തില്‍ ആകാന്‍ സാധിക്കുകയില്ല. എല്ലാം നടക്കേണ്ട സമയത്ത് തന്നെ നടക്കും.
സത്യത്തില്‍ ഹെയര്‍ ഓയില്‍ തലയില്‍ പുരട്ടിയാല്‍ മുടി വേഗത്തില്‍ വളരും എന്നതല്ല മറിച്ച് തല നന്നായി മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കും. ഇത് താരന് അകറ്റാന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കും. മുടി വരണ്ട് പോകാതെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തും.
കഷണ്ടി മാറ്റി എടുക്കും
കാലപ്പഴക്കം എത്തിയ കഷണ്ടി ഒരിക്കലും എണ്ണതേച്ച് മാറ്റി എടുക്കാന്‍ സാധിക്കുകയില്ല. നമ്മളുടെ തലയിലെ ഹെയര്‍ ഫോളിക്കിള്‍സ് നിഷ്ക്രിയമായി കഴിഞ്ഞാല്‍, അത് കഷണ്ടി വരുന്നതിലേയ്ക്ക് നയിക്കുന്നു. ഒരിക്കല്‍ നിഷ്ക്രിയമായ അല്ലെങ്കില്‍ നശിച്ച ഹെയര്‍ ഫോളിക്കിള്‍സ് വീണ്ടും ആക്ടീവ് ആക്കാന്‍ സാധിക്കുകയില്ല. അത് എണ്ണ തേച്ചാലും നമ്മള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുകയില്ല.
നമ്മള്‍ക്ക് ആകെ ചെയ്യാന്‍ സാധിക്കുന്നത് മുടി കൊഴിയാതിരിക്കാന്‍ നല്ല ആരോഗ്യകരമായ ഹെയര്‍ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിനും കഷണ്ടി വരാതിരിക്കുന്നതിനും സഹായിക്കും.
Also Read: മുഖക്കുരു അകറ്റാന്‍ ഈ പച്ചിലക്കൂട്ടുകള്‍ അടിപൊളിയാണ്
ഹെയര്‍ ഓയില്‍ രാത്രി പുരട്ടിയാല്‍
പലര്‍ക്കും ഒരു വിശ്വാസമാണ് ഈ ഹെയര്‍ ഓയില്‍ രാത്രി പുരട്ടി കിടന്നാല്‍ നല്ലപോലെ മുടി വളരും അല്ലെങ്കില്‍ അത് മുടിയ്ക്ക് നല്ലതാണ് എന്ന്. സത്യത്തില്‍ ഇത് തികച്ചും ഒരു തെറ്റായ ധാരണമാത്രമാണ്.
തലയില്‍ അമിതമായി എണ്ണ ദീര്‍ഘനേരം ഇരിക്കുന്നത് യീസ്റ്റ് ഇന്‍ഫക്ഷനിലേയ്ക്ക് നയിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടി കൊഴിച്ചില്‍ വരുന്നതിനും തലയിലെ താരന് വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍, ഇത്തരം തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കാം.
English Summary: Myths and Facts About Oiling Your Hair