Saritha Pv | Samayam Malayalam | Updated: 26 Jun 2023, 3:56 pm
പാല് തിളപ്പിയ്ക്കുമ്പോള്‍ പലര്‍ക്കും സംഭവിയ്ക്കുന്ന ഒന്നാണ് ഇത് തിളച്ചു തൂകിപ്പോകുകയെന്നത്. നാം എത്ര ശ്രദ്ധിച്ചാലും കണ്ണൊന്ന് തെറ്റിയാല്‍ നിമിഷനേരം കൊണ്ടിത് തിളച്ചു പോകും. ഇത് ഇരട്ടിപ്പണിയുണ്ടാക്കുകയും ചെയ്യും. ഈ പ്രശ്നത്തിന് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. ഇതെക്കുറിച്ചറിയൂ.
-
ബട്ടര്‍ പുരട്ടുന്നത്
പാത്രത്തിന്റെ മുകളില്‍ ഉള്ളിലായി,അതായത് പാത്രത്തിന്റെ വക്കിലായി അല്പം ബട്ടര്‍ പുരട്ടുന്നത് നല്ലതാണ്. ഇത് പാല് തിളച്ച് പോകുന്നത് തടയാന്‍ സഹായിക്കുന്നു. പാല് കൂടുതലായി തിളയ്ക്കുന്നത് തടയാനും സാധിയ്ക്കും.
-
മരത്തവി
പാല് തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ ഒരു മരത്തവി ഇട്ടു വയ്ക്കാം. ഇത് പാല് തിളച്ച് തൂവുന്നത് തടയാന്‍ നല്ല വഴിയാണ്. മരത്തവി പാത്രത്തിന് മുകളിലായി കുറുകേയും വയ്ക്കാം. തവി പാത്രത്തിനുള്ളില്‍ ഇട്ടു വയ്ക്കുകയാണെങ്കില്‍ പാത്രത്തിന്റെ നടുഭാഗത്ത് ഇത് തൊട്ടിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.
-
വെള്ളം
പാല് തിളച്ച് പതഞ്ഞ് വരുമ്പോള്‍ ഈ പതയുടെ മീതേ അല്പം വെള്ളം തളിച്ചു കൊടുക്കാം. അപ്പോള്‍ ഇത് പതയുന്നത് താഴേയ്ക്ക് പോകും. അല്പം മാത്രം തളിച്ചാല്‍ മതിയാകും. ശുദ്ധജലം തളിയ്ക്കുകയെന്നത് പ്രധാനമാണ്.
-
സ്റ്റീല്‍ പാത്രം
പാല് തിളപ്പിയ്ക്കാന്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രം ഉപയോഗിയ്ക്കുക. ഇതു പോലെ പാല് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കൂടിയ ചൂടില്‍ പാല് തിളപ്പിച്ചാല്‍ ശരിയായി തിളക്കില്ല, മാത്രമല്ല, അടിയില്‍ കരിയുകയും പാല് വറ്റുകയും ചെയ്യും.
-
പാത്രത്തില്‍
പാല് തിളപ്പിയ്ക്കുന്ന പാത്രത്തില്‍ അല്പം വെള്ളമൊഴിച്ച ശേഷം പാല് ഒഴിയ്ക്കുക. ഇത് പാല് തിളച്ചു തൂകുന്നത് തടയും. പാല് അടിയില്‍ കരിയുകയും ഇല്ല.
-
ഡബിള്‍ ബോയില്‍ വഴി
ഡബിള്‍ ബോയില്‍ വഴി പരീക്ഷിയ്ക്കാം. പാത്രത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ ഇതില്‍ പാല് നിറച്ച പാത്രം ഇറക്കി വയ്ക്കാം. എന്നാല്‍ ഇത് കൂടുതല്‍ സമയം പിടിയ്ക്കും.
-
പാല്
പാല് കൂടിയ തീയില്‍ തിളപ്പിയ്ക്കരുത്. ഇത് പാല് പെട്ടെന്ന് കേടാകാനും ശരിയായി തിളയ്ക്കാതിരിയ്ക്കാനും പെട്ടെന്ന് തിളച്ച് തൂവിപ്പോകാനും ഇടയാക്കും. ഇടത്തരം തീയില്‍ വച്ച് തിളച്ചു തുടങ്ങുമ്പോള്‍ കുറവ് തീയിലേക്ക് മാറ്റിയാല്‍ തിളച്ചു പോകുകയുമില്ല.