വ്യാഴാഴ്ചയാണ് പന്തിനും, സ്റ്റാഫ് അംഗം ദയാനന്ദ് ഗരാനിക്കും കോവിഡ് പിടിപെട്ടത്
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി.
വ്യാഴാഴ്ചയാണ് പന്തിനും, സ്റ്റാഫ് അംഗം ദയാനന്ദ് ഗരാനിക്കും കോവിഡ് പിടിപെട്ടത്. പരിശീലന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നുംം ഇരുവരേയും ഒഴിവാക്കിയിട്ടുണ്ട്.
പന്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആര്.ടി.പി.സി.ആര് പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ടീമിനൊപ്പം ചേരാമെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
താരങ്ങളായ വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്, ബോളിങ് പരിശീലകൻ ബി ആരുണ് എന്നിവരാണ് ഗരാനിയുമായി സമ്പര്‍ക്കമുള്ളവര്‍. 10 ദിവസം ഐസൊലേഷനില്‍ തുടരാന്‍ മൂവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
“എപ്പോഴും മാസ്ക് ധരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. യൂറോ കപ്പും വിംബിള്‍ഡണും നാം കണ്ടതാണ്. കോവിഡ് നിയമങ്ങള്‍ മാറിയിരിക്കുന്നു. താരങ്ങള്‍ അവധിയിലായിരുന്നും എപ്പോഴും മാസ്ക് ധരിക്കാന്‍ സാധിച്ചെന്ന് വരില്ല,” ഗാംഗുലി ന്യൂസ് 18 നോട് പറഞ്ഞു.
ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് 20 ദിവസത്തെ ഇടവേള നല്‍കിയത്. യുവേഫ യൂറോ കപ്പിലെ ജര്‍മനി ഇംഗ്ലണ്ട് മത്സരം കാണാന്‍ പന്ത് പോയിരുന്നു.
പകരക്കാരുടെ കാര്യത്തിലെ തീരുമാനം എന്തെന്ന ചോദ്യത്തിന് ടീം മാനേജ്മെന്റ് അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു; സൂപ്പര്‍ 12 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു