‘പോകേണ്ടതില്ലെന്ന ഒരു തോന്നൽ, ജീവൻ പോകാതെ രക്ഷപ്പെട്ടു’; യാത്രയ്ക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് പ്രശസ്ത യൂട്യൂബർ
അർജന്റീനയിലെ 1976 -1983 സൈനിക ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി സൈനിക വിമാനത്തിൽ നിന്ന് കടലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വിമാനങ്ങളെയാണ് മരണവിമാനങ്ങൾ എന്ന് വിളിച്ചിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കെ സുധാകരനെതിരായ വിജിലൻസ് പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ ഡ്രൈവർ
സൈനിക ഏകാധ്യപത്യകാലത്ത് ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും ബലമായി തട്ടിക്കൊണ്ട് പോകാനും ഉപയോഗിച്ചിരുന്ന വിമാനങ്ങളിലൊന്നാണ് ഇപ്പോൾ അർജൻ്റീനയിൽ തിരികെ എത്തിച്ചത്. വിമാനം മ്യൂസിയം ഓഫ് മെമ്മറിയിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക സ്വേച്ഛാധിപത്യ കാലത്ത് പ്രശസ്തമായ തടങ്കൽ കേന്ദ്രമാണ് പിന്നീട് മ്യൂസിയമായി മാറ്റിയത്.
സർക്കാർ വിരുദ്ധരെയും വിമർശകരെയും കടലിലേക്കും നദികളിലേക്കും എറിഞ്ഞ് കൊല്ലാൻ സൈനിക ഭരണകൂടം നിരവധി വിമാനങ്ങളാണ് ഉപയോഗിച്ചത്. ഇത്തരം സൈനിക വിമാനങ്ങൾ ‘മരണവിമാനങ്ങൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. സർക്കാർ വിരുദ്ധ പ്രതിഷേധവും ഏറ്റുമുട്ടലും ശക്തമായിരുന്ന കാലത്ത് അർജന്റീനയിൽ 30,000 പേരെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ലിയോണി ഡുക്വെറ്റ് എന്ന കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ‘മരണവിമാനങ്ങളെ’ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. ഈ വിമാനങ്ങൾ പറത്തിയ പൈലറ്റുമാരെക്കുറിച്ചുള്ള വിവരങ്ങളും പിന്നാലെ പുറത്തുവന്നു. 1983ൽ അർജന്റീനയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം നിരവധി സൈനിക സ്വേച്ഛാധിപതികൾ തടവിലാക്കപ്പെട്ടു.
മുട്ടിയത് പുടിനോടാണ്; കാറിൽ കയറിയ പ്രിഗോഷിൻ എവിടെ, എന്ത് സംഭവിച്ചു? ബെലൂറസിൽ എത്തിയതിന് തെളിവില്ല
1970കളിലും 1980കളിലും ലാറ്റിനമേരിക്കയിലെ രാജ്യങ്ങൾ ഭരിച്ച സൈനിക സ്വേച്ഛാധിപതികളിൽ ഏറ്റവും ക്രൂരന്മാർ അർജന്റീനയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭരണകൂടത്തെ എതിർക്കുന്നവരെയും സംശയിക്കുന്നവരെയും തടവിലിടുകയും പീഡിപ്പിച്ച് കൊല്ലുന്നതും പതിവായിരുന്നു. ഏറ്റവും കുറഞ്ഞത് 30,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ഇവരിൽ പലരും മരണവിമാനങ്ങൾക്ക് ഇരകളായി. സ്വേച്ഛാധിപത്യ കാലത്ത് ഉപയോഗിച്ചിരുന്ന വിമാനങ്ങളിൽ പലതും നശിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read Latest World News and Malayalam News