മുട്ട രാത്രിയില്‍ കഴിയ്ക്കാമോ, അറിയൂ..
Authored by Saritha PV | Samayam Malayalam | Updated: 26 Jun 2023, 11:39 pm
മുട്ട സമീകൃതാഹാരമാണ്. എന്നാല്‍ ഇത് രാത്രിയില്‍ കഴിയ്ക്കാമോയെന്നതാണ് ചോദ്യം. ഇതെക്കുറിച്ച് കൂടുതലറിയൂ.
ഏത് പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് മുട്ട. തീരെ ചെറിയ കുഞ്ഞുങ്ങള്‍ ഒഴികെ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയ മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.
രാത്രിയില്‍ മുട്ട കഴിയ്ക്കുന്നത്
മുട്ട പല രീതിയിലും കഴിയ്ക്കാം. പല സമയത്തും കഴിയ്ക്കാം. എന്നാല്‍ രാത്രിയില്‍ മുട്ട കഴിയ്ക്കുന്നത് ആരോഗ്യകരമാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. കാരണം രാത്രി ഭക്ഷണം വളരെ ലഘുവാകണം, മുട്ട, ഇറച്ചി പോലുള്ള വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത് തുടങ്ങിയ പല കേട്ടുകേള്‍വികളുമുണ്ട്. എന്നാല്‍ അത്താഴത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വസ്ത്രം ധരിക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
വസ്ത്രം ധരിക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
മുട്ട
മുട്ട വൈകീട്ടോ ഡിന്നറിനോ കഴിയ്ക്കാം. ഇതില്‍ ട്രിപ്റ്റോഫാന്‍ എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. മാത്രമല്ല, രാത്രിയിലാണ് ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. അതായത് ഉറക്കത്തില്‍ ഈ സമയത്ത് മുട്ട കഴിയ്ക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്നു. മാത്രമല്ല, ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദത്തിന് സഹായിക്കുന്നു. ഈ പ്രത്യേക ഹോര്‍മോണ്‍ നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. അതായത് രാത്രി മുട്ട കഴിച്ചാല്‍ നല്ല ഉറക്കം ലഭിയ്ക്കുന്നു. മനസ് ശാന്തമാകുന്നത്, അതായത് സ്ട്രെസ് മാറുന്നതും നല്ല ഉറക്കം നല്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു.
നല്ല കൊളസ്ട്രോള്‍
വൈകീട്ടോ രാത്രിയോ മുട്ട കഴിയ്ക്കുമ്പോള്‍ ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡിയും നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. എല്ലുകളുടെ വേദനയും പ്രശ്നങ്ങളും നല്ല ഉറക്കത്തിന് വിഘാതം സൃഷ്ടിയ്ക്കും. ഇതിനുള്ള പരിഹാരം കൂടിയാണ് കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഒരുമിച്ച് അടങ്ങിയ മുട്ട. ഇത് എല്ലുകള്‍ക്ക് ആരോഗ്യം നല്കുന്നു.
തടി കുറയ്ക്കാനും
വൈകീട്ടോ രാത്രിയിലോ മുട്ട കഴിയ്ക്കുന്നത് തടി കുറയ്ക്കാനും നല്ലതാണ്. ഇത് വയറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. നല്ല ദഹനം നല്കുന്നു. പോരാത്തതിന് പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
കാരണം ഇവ പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കുന്നു. രാത്രിയില്‍ മുട്ട കഴിയ്ക്കുന്നത് കൊണ്ട് അമിത ഭക്ഷണം ഒഴിവാക്കാം. രാത്രി ഭക്ഷണത്തില്‍ ഏറെ മിതത്വം പാലിയ്ക്കേണ്ടത് തടി കുറയ്ക്കാന്‍ അത്യാവശ്യമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക