44 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ടോടുകൂടിയ ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം
Vivo S10 and S10 Pro Specifications and Price: വിവോയുടെ എസ് സീരിസില്‍ ഉള്‍പ്പെട്ട വിവോ എസ് 10, വിവോ എസ് 10 പ്രോ എന്നീ ഫോണുകള്‍ വിപണിയില്‍. ചൈനയിലാണ് കമ്പനി ആദ്യമായി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 44 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ടോടുകൂടിയ ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം.
വിവോ എസ് 10 സവിശേഷതകള്‍
6.44 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണിന് വരുന്നത്. ഒക്ടാ കോര്‍ മേഡിയടെക് ഡൈമെന്‍സിറ്റി 1100 എസ്ഒസിയ്ക്കൊപ്പം എട്ട് ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമാണ് നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറയോട് കൂടിയെത്തുന്ന വിവോ എസ് 10 ന്റെ പ്രധാന ക്യാമറ 64 മെഗാ പിക്സലാണ് (എം.പി). അള്‍ട്രാ വൈഡ് ലെന്‍സ് എട്ട് എം.പിയും മാക്രോ ഷൂട്ടര്‍ രണ്ട് എം.പിയുമാണ്.
സെല്‍ഫിക്കായി രണ്ട് ഫ്രണ്ട് ക്യാമറകളും എസ് 10 ല്‍ നല്കിയിരിക്കുന്നു, 44 എം.പിയുടെ പ്രൈമറി സെന്‍സറും, എട്ട് എം.പിയുടെ അള്‍ട്രാ വൈഡുമാണ് എസ് 10 ന്റെ ഡുവല്‍ ഫ്രണ്ട് ഫേസിങ് ക്യാമറകള്‍. 44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങോട് കൂടി 4,050 എം.എ.എച്ചാണ് ബാറ്ററി.
വിവോ എസ് 10 പ്രോ സവിശേഷതകള്‍
വിവോ എസ് 10 മായി ചെറിയ മാറ്റങ്ങള്‍ മാത്രമാണ് പ്രോയിലേക്ക് എത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. 12 ജി.ബി റാമില്‍ 256 ജി.ബി സ്റ്റോറേജ് പ്രോയില്‍ ലഭ്യമാകുന്നു. പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകം ക്യാമറയാണ്. 108 എം.പി പ്രൈമറി ക്യാമറയാണ് എസ് പ്രോയില്‍ നല്‍കിയിരിക്കുന്നത്.
വിവോ എസ് 10, എസ് 10 പ്രോ വില
വിവോ എസ് 10 എട്ട് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ്: 32,300 രൂപ.
വിവോ എസ് 10 എട്ട് ജി.ബി റാം, 256 ജി.ബി സ്റ്റോറേജ്: 34,600 രൂപ.
വിവോ എസ് 10 പ്രോ 12 ജി.ബി റാം, 256 ജി.ബി സ്റ്റോറേജ്: 39,200 രൂപ.
Also Read: വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്