വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്റെ സുഹൃത്ത് അബിൻ സി രാജ് കസ്റ്റഡിയിൽ
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ മുൻ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി രാജ് പോലീസ് കസ്റ്റഡിയിൽ
ഹൈലൈറ്റ്:
- അബിൻ സി രാജ് കസ്റ്റഡിയിൽ
- സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി
- പിടിയിലായത് നെടുമ്പാശേരിയിൽ
മാലിദ്വീപിൽ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു അബിൻ സി രാജ്. കേസെടുത്തതിന് പിന്നാലെ നാട്ടിലെത്തിക്കുകയായിരുന്നു. അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖില്‍ നേരത്തെ മൊഴി നല്‍കിയത്. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയെന്നുമാണ് അറസ്റ്റിലായതിന് പിന്നാലെ നിഖില്‍ പറഞ്ഞിരുന്നു.
വന്ദേ ഭാരത് തീവണ്ടിയിൽ ടിക്കറ്റ് എടുക്കാതെ യുവാവ്; റെയിൽവേയ്ക്ക് നഷ്ട്ടം ഒരു ലക്ഷം രൂപ
അബിനെ ചോദ്യം ചെയ്യുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. അബിനെ കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു.
Also Read : വെട്ടേറ്റ് വികൃതമായി രജിതയുടെ മുഖം, ആകൃതിവരുത്താൻ തുന്നലിട്ടത് രണ്ടുമണിക്കൂർകൊണ്ട്; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം
കേസിൽ പ്രതിചേർക്കപ്പെട്ടതോടെ കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇവിടെ എത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് കായം കുളത്തേക്ക് കൊണ്ടുപോയി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംസംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിലും കോളേജുകളിലും ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- പത്തനംതിട്ടവെട്ടേറ്റ് വികൃതമായി രജിതയുടെ മുഖം, ആകൃതിവരുത്താൻ തുന്നലിട്ടത് രണ്ടുമണിക്കൂർകൊണ്ട്; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം
- ബിസിനസ് ന്യൂസ്തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1,000 രൂപ വീതം പ്രതിമാസ വേതനം സെപ്റ്റംബർ മുതൽ
- ഇന്ത്യ‘ഹൈക്കമാൻഡിൻ്റെ പിന്തുണയുണ്ടെന്ന് കെ സുധാകരൻ’; കെപിസിസിയിൽ നേതൃമാറ്റമില്ലെന്ന് താരീഖ് അൻവർ
- എറണാകുളംഅഞ്ചുലക്ഷം യാത്രക്കാരിലേക്ക് അടുത്ത് കൊച്ചി വാട്ടർ മെട്രോ; കൂടുതൽ ജലപാതകളെ ബന്ധിപ്പിക്കും, 20 ടെർമിനലുകൾ കൂടി ഉടൻ
- Liveമഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കേരളംസംസ്ഥാനത്ത് മഴ ശക്തമാകും; ഇടുക്കിയിൽ നാളെ ഓറഞ്ച് അലേർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- കോഴിക്കോട്കോഴിക്കോട് വയോധികൻ ഓടയിൽ വീണു; കാലിനും താടിക്കും പരിക്ക്
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 27 June 2023: ഈ രാശിക്കാര്‍ക്ക് ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- സിനിമപ്രായം പിന്നിലേയ്ക്കാണോ പോകുന്നത്; വിമല അന്നും ഇന്നും ഒരുപോലെ തന്നെ, സുരേഷ് ഗോപിയുടെ നായികയായി വന്ന ഹോട്ട് താരം
- ലൈഫ്സ്റ്റൈൽഉയരം കൂടുതൽ തോന്നിക്കാൻ ചില ഫാഷൻ ടിപ്പുകൾ