കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ആശുപത്രിക്ക് ഒന്നരക്കോടി പിഴ
ഭർത്താവിൻ്റെെ ബീജം ഉപയോഗിച്ചാണ് ചികിത്സ എന്നായിരുന്നു ഡോക്ടർമാർ കുടുംബത്തെ ബോധിപ്പിച്ചത്. എന്നാൽ പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് പിഴ ചുമത്തിയത്
ഹൈലൈറ്റ്:
- കൃത്രിമ ഗർഭധാരണത്തിൽ പിഴവ്
- ഉപയോഗിച്ച ബീജം മറ്റൊരാളുടേത്
- ഒന്നരക്കോടി പിഴ
ഐവിഎഫ് ചികിത്സയിലൂടെ ദമ്പതികൾക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്. 2008ലാണ് ചികിത്സയ്ക്കായി ദമ്പതികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയെ സമീപിക്കുന്നത്. കൃത്രിമബീജസങ്കലനത്തിലൂടെ മാത്രമേ ഗർഭസാധ്യതയുള്ളൂവെന്ന ഡോക്ടറുടെ നിർദേശപ്രകാരം ഭാര്യ ഇൻട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പിന് വിധേയമാവുകയായിരുന്നു. ഭർത്താവിന്റെ ബീജംതന്നെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.
Also Read : അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
വന്ദേ ഭാരത് തീവണ്ടിയിൽ ടിക്കറ്റ് എടുക്കാതെ യുവാവ്; റെയിൽവേയ്ക്ക് നഷ്ട്ടം ഒരു ലക്ഷം രൂപ
2009ലാണ് ഇവർക്ക് ഇരട്ട പെൺകുട്ടികൾ ജനിച്ചത്. എന്നാൽ ഇരട്ടകളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയം ആരംഭിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട് ദമ്പതികൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കമ്മീഷൻ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ തെറ്റായ ചികിത്സാ രീതികൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി ചെയർപേഴ്സണും ഡയറക്ടറും ചേർന്ന് ഒരുകോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
Also Read : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്റെ സുഹൃത്ത് അബിൻ സി രാജ് കസ്റ്റഡിയിൽ
1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് നിർദേശം. ദമ്പതികളായിരിക്കും നോമിനി. കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ ദമ്പതികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ബിസിനസ് ന്യൂസ്തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1,000 രൂപ വീതം പ്രതിമാസ വേതനം സെപ്റ്റംബർ മുതൽ
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- കൊല്ലംസ്വകാര്യഭാഗം പുറത്തെടുത്തു ദേഹത്ത് ഉരസി; കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, 49കാരൻ അറസ്റ്റിൽ
- കേരളംസംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിലും കോളേജുകളിലും ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
- പത്തനംതിട്ട‘മര്യാദകെട്ട ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കണം’; വനം വകുപ്പിനെതിരെ സിപിഎം; കർഷകൻ്റെ ആത്മഹത്യയിൽ പ്രതിഷേധം
- എറണാകുളംമഅദനി 12 ദിവസം സ്വന്തം നാട്ടിൽ; മുദ്രാവാക്യം വിളികളോടെ സ്വീകരണം നൽകി പിഡിപി പ്രവർത്തകർ; സുരക്ഷയ്ക്കായി 10 പോലീസുകാർ
- തിരുവനന്തപുരംതിരുവനന്തപുരം- നെടുമങ്ങാട് റൂട്ട് നാലുവരിയാകുന്നു; വഴയില- പഴകുറ്റി നാലുവരിപ്പാത യാഥാർഥ്യത്തിലേക്ക്, സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക 117 കോടി രൂപ
- മലപ്പുറംപരോളിൽ കഴിയവെ ശ്വാസംമുട്ടൽ; കൊലക്കേസ് പ്രതി മരിച്ചു
- പാലക്കാട്താലൂക്ക് ആശുപത്രി ഡോക്ടർ മോശമായി പെരുമാറി: പരാതിയുമായി രോഗിയുടെ ബന്ധുക്കൾ, വാക്കുതർക്കം; ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- സെലിബ്രിറ്റി ന്യൂസ്മാളവികയുടെ സ്വന്തം ഐറ്റം ബോംബ്! താരം ലിവ് ഇൻ റിലേഷനിലാണോ; അഭിനവിനൊപ്പമുള്ള ചിത്രങ്ങൾ കണ്ട് ചങ്ക് തകർന്നുപോയെന്ന് ആരാധകർ
- ദിവസഫലംHoroscope Today, 27 June 2023: ഈ രാശിക്കാര്‍ക്ക് ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- സിനിമപ്രായം പിന്നിലേയ്ക്കാണോ പോകുന്നത്; വിമല അന്നും ഇന്നും ഒരുപോലെ തന്നെ, സുരേഷ് ഗോപിയുടെ നായികയായി വന്ന ഹോട്ട് താരം