എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇത്തരത്തില്‍ നല്ല ഹെല്‍ത്തിയായി ഒരു കൈ അകലം പാലിക്കാന്‍ സാധിക്കാറില്ല. ഇത് പലപ്പോഴും പല പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ബന്ധങ്ങള്‍ തകരുന്നതിലേയ്ക്ക് വരെ നയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങളില്ലാതെ എങ്ങിനെ ഹെല്‍ത്തിയായി ഒരു അകല്‍ച്ച ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം.
അതിര് വരമ്പുകള്‍
നമ്മള് ബന്ധങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഇടുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അകന്ന് അകന്ന് പോവുക, അല്ലെങ്കില്‍ ഈ ബന്ധം ഇല്ലാതാക്കുക എന്നെല്ലാം അര്‍ത്ഥമാണ് മനസ്സിലേയ്ക്ക് ആദ്യം ഓടിവരിക. എന്നാല്‍, ഏതൊരു നല്ലൊരു ബന്ധം വളര്‍ത്തുന്നതിനും ചില കൈ അകലങ്ങള്‍ നല്ലതാണ്. ഇത്തരം അകല്‍ച്ചകള്‍ അവരുടെ ഐഡന്റിറ്റി നിലനിര്‍ത്താനും മാനസികാരോഗ്യം ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും.
ശാരീരികപരമായും ലൈംഗികപരമായും വികാരപരമായും സാമ്പത്തികപരമായും നമ്മള്‍ക്ക് അകലങ്ങള്‍ പാലിക്കാവുന്നതാണ്. ഓരോ വ്യക്തികളെ ആനുസരിച്ചാണ് നമ്മള് മേല്പറഞ്ഞ ഓരോ ഡിസ്റ്റന്‍സ് കീപ്പ് ചെയ്യുന്നത്.
ഫിസിക്കല്‍ ഗ്യാപ്പ്
അപരിചിതരെ കാണുമ്പോള്‍ മാത്രമല്ല, നമ്മളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും നമ്മള്‍ക്ക് ഫിസിക്കല്‍ ഗ്യാപ്പ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഹഗ്ഗ് ചെയ്യുന്നതിന് പകരം ഷേയ്ക്ക് ഹാന്റ് കൊടുക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തിയിലൂടെ നമ്മള് ക്രിയേറ്റ് ചെയ്യുന്ന ഒരു ചെറിയ അതിര്‍വരമ്പുകളുണ്ട്. ഇവ ബന്ധങ്ങളെ അധികം അടിപ്പിക്കുകയും ഇല്ല, എന്നാല്‍, ഇല്ലാതാക്കുന്നും ഇല്ല. അതുപോലെ, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യത നിലനിര്‍ത്താനും നിങ്ങളുടെ സ്പേയ്സ് നിലനിര്‍ത്താനും അതില്‍ ആരും കയറാതിരിക്കാനും ഇത് സഹായിക്കും.
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, നിങ്ങളുടെ പേഴ്ണല്‍ കാര്യത്തില്‍ മറ്റൊരാള്‍ ഇടപെടുന്നത് അത്ര ഇഷ്ടമില്ലെങ്കില്‍ അയ്യാളെ വെറുപ്പിക്കാതെ തന്നെ നിങ്ങള്‍ക്ക് ഒഴിവാക്കി പോകാന്‍ ഇത്തരം അകല്‍ച്ചകള്‍ സഹായിക്കും.
കുടുംബ ജീവിതം മനോഹരമാക്കാന്‍
കുടുംബജീവിതം മനോഹരമാക്കാം ഇങ്ങനെ
ശാരീരികപരമായ അതിര്‍വരമ്പുകള്‍
നിങ്ങളുടെ പങ്കാളിയുമായി ഒരു ശാരീരിക പരമായ അതിര്‍വരമ്പ് വെക്കുന്നത് നല്ലതാണ്. ഇത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നിങ്ങളുടെ അനുവാദം ചോദിക്കുകയും നിങ്ങറളുടെ കംഫര്‍ട്ട് പരിഗണിക്കാനും ഇത് സഹായിക്കും. ഇത് ബന്ധത്തെ കൂടുതല്‍ ദൃഢാക്കാനാണ് സഹായിക്കുക.
അതുപോലെ തന്നെ, നിങ്ങളുടെ ഇഷ്ടങ്ങള്‍ പരസ്പരം തുറന്ന് പറയാനും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പങ്കാളി ചെയ്യാതിരിക്കാനും ഇത്തരം ചെറിയ അകല്‍ച്ചകള്‍ സഹായിക്കും.
വൈകാരികമായിട്ടുള്ള അകല്‍ച്ചകള്‍
നിങ്ങള്‍ക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല, അല്ലെങ്കില്‍ സംസാരിക്കാന്‍ താന്‍ പര്യമില്ല എന്ന് പറയുന്നിടത്ത് നിങ്ങള്‍ കൊണ്ടുവരുന്ന ഒരു ഗ്യാപ്പ് ഉണ്ട്. നിങ്ങളുടെ ആവശ്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അത് അംഗീകരിക്കാന്‍ ഇത്തരത്തില്‍ ഇടുന്ന ഗ്യാപ്പ് സഹായിക്കും.
ഇത്തരം ഗ്യാപ്പ് ഇഷ്ടക്കേടുകളല്ല പ്രകടിപ്പിക്കുന്നത്, ഇത് പരസ്പരം മനസ്സിലാക്കുന്നതിനും അതുപോലെ, നിങ്ങളുടെ പ്രൈവസിയെ മാനിക്കുന്നതിനും ഇത് സഹായിക്കും.
Also read: ഭര്‍ത്താവില്‍ നിന്നും ഭാര്യമാര്‍ ദിവസേന കേള്‍ക്കാന്‍ കൊതിക്കുന്നത് ഈ വാക്കുകള്‍
സാമ്പത്തികപരമായ ഗ്യാപ്പ്
എല്ലാവരും ചെയ്യേണ്ട ഒരു കാര്യമാണ് സാമ്പത്തിക പരമായ ചില അകല്‍ച്ചകള്‍. ഇല്ലെങ്കില്‍ നിങ്ങളുടെ പണത്തെ, അല്ലെങ്കില്‍ സാധനങ്ങള്‍ മറ്റുള്ളവര്‍ അമിത സ്വാതന്ത്രത്തോടെ ഉപയോഗിക്കാന്‍ ആരംഭിക്കും. ഇതിന് ആര്‍ക്കും ഒരു അവസരം നല്കാതിരിക്കുന്നതാണ് നല്ലത്.
അനാവശ്യമായി പണം ചോദിച്ചാല്‍ ‘നോ’ എന്ന് പറയാന്‍ പഠിക്കുന്നതില്‍ തെറ്റില്ല. അതുപോലെ തന്നെ, നിങ്ങളുടെ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ മറ്റെങ്കിലും സാധനങ്ങള്‍ ആരെങ്കിലും എടുത്തോട്ടെ ചോദിച്ചാല്‍ എടുത്തോളൂ അതുപോലെ തിരിച്ച് വെക്കണം എന്നും പറയുന്നിടത്ത് കൊണ്ടുവരുന്ന ഗ്യാപ്പ് നിങ്ങളുടെ സാധനങ്ങള്‍ നശിക്കാതിരിക്കാനും സഹായിക്കും.