ഓയ്ലി സ്കിന്‍ മാറ്റി ചര്‍മ്മം ക്ലിയറാക്കാന്‍ മുള്‍ട്ടാണി മിട്ടി മാജിക്
Authored by Anjaly M C | Samayam Malayalam | Updated: 27 Jun 2023, 11:56 am
ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാന്‍, പ്രത്യേകിച്ച് ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിനും അതുപോലെ, മുഖക്കുരു അകറ്റനും സഹായിക്കുന്ന ചില മുള്‍ട്ടാണി മിട്ടി ഫേയ്സ് മാസ്ക്ക് പരിചയപ്പെടാം.
അതില്‍ തന്നെ ആദ്യത്തെ പ്രശ്നമായി നമ്മള്‍ക്ക് എടുത്ത് പറയാന്‍ സാധിക്കുന്നത് മുഖക്കുരു തന്നെ. അതുകഴിഞ്ഞാല്‍ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഇവര്‍ നേരിടേണ്ടതായി വരുന്നു. ഇത്തരത്തില്‍ ഓയ്ലി സ്കിന്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് മുഖത്തെ എണ്ണമയം നീക്കം ചെയ്ത് മുഖക്കുരു അകറ്റി, ചര്‍മ്മത്തിന് ഒരു തിളക്കം നല്കാന് സാധിക്കുന്ന ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവുണ്ട്. അതാണ് മുള്‍ട്ടാണി മിട്ടി. ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും എങ്ങിനെ ഉപയോഗിക്കണമെന്നും നോക്കാം.
മുള്‍ട്ടാണി മിട്ടി ഗുണങ്ങള്‍
വളരെയധികം മിനറല്‍ റിച്ചായിട്ടുള്ള ഒരു കളിമണ്ണാണ് ഈ മുള്‍ട്ടാണി മിട്ടി. പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ എന്ന സ്ഥലത്ത് നിന്നാണ് ഈ മുള്‍ട്ടാണി മിട്ടി പിറവിയെടുക്കുന്നത്. പ്രത്യക്ഷത്തില്‍ കളിമണ്ണ് പോലെ തോന്നുമെങ്കിലുംഅതിനേക്കാള് നേരിയ തരികളാണ് ഈ മുള്‍ട്ടാണി മിട്ടിയ്ക്ക് ഉള്ളത്.
മുള്‍ട്ടാണി മിട്ടി എല്ലാ ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍, ഓരോരുത്തരും എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് ഇതിന്റെ ഗുണവും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം വലിച്ചെടുക്കുന്നതിനും മുഖക്കുരു വരാതിരിക്കാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കുന്നതിനും പിഗ്മെന്റേഷന് കുറയ്ക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം.
ആരോഗ്യമുള്ള ചര്‍മ്മത്തിന്
ആരോഗ്യമുള്ള ചർമ്മത്തിന് സിമ്പിൾ ടിപ്സ്
ഓയ്ലി സ്കിന്‍
മുഖം എത്ര കഴുകിയാലും നിങ്ങളുടെ ചര്‍മ്മം ഓയ്ലി ആണെങ്കില്‍ മുഖത്ത് എണ്ണമയം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടും. ഇത്തരത്തില്‍ മുഖത്ത് അമിതമായി എണ്ണമയം ഇരിക്കുന്നത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒരു പ്രധാന കാരണമാണ്. ഇവ മാത്രമല്ല, മുഖത്ത് ബ്ലാക്ക് ഹെഡ്സ് വരുന്നതിനും വൈറ്റ് ഹെഡ്സ് വരുന്നതിനും ഇത് കാരണമാകുന്നുണ്ട്.
ഇവ മാറ്റി എടുക്കാന്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച് നല്ല ഫേയ്സ് മാസ്ക്ക് തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന അത്തരത്തിലുള്ള ചില ഫേയ്സ് മാസ്ക്കുകളാണ് പരിചയപ്പെടുത്തുന്നത്.
പാടുകളും കുരുക്കളും കളയാന്‍
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കറുത്ത പാടുകളും മുഖക്കുരുവും നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേയ്സ്പാക്കാണ് പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ 1 ടീസ്പൂണ്‍ ചന്ദനപ്പൊടി എടുക്കുക. അതുപോലെ, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എടുക്കണം. 1 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൗഡര്‍, അതുപോലെ 2 ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ എടുക്കുക.
ഇത് തയ്യാറാക്കാനായി മേല്‍ പറഞ്ഞ എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. ഇത് നിങ്ങളുടെ മുഖത്ത് കുരു ഉള്ള ഭാഗത്തും അതുപോലെ കറുത്ത പാടുകള്‍ ഉള്ള ഭാഗത്തും പുരട്ടണം. നന്നായി ഉണങ്ങി കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് മൂന്ന് ദിവസം ചെയ്താല്‍ സാവധാനത്തില്‍ മുഖക്കുരു മാറ്റി എടുക്കാവുന്നതാണ്.
Also Read: ഹെയര്‍ ഓയില്‍ ഉപയോഗിച്ചാല്‍ സത്യത്തില്‍ വേഗം മുടി വളരുമോ?
എണ്ണമയം നീക്കാന്‍
മുഖത്തെ എണ്ണമയം നീക്കം ചെയ്യാന്‍ മുള്‍ട്ടാണി മിട്ടിയും തൈരും ചേര്‍ത്ത് നിങ്ങള്‍ക്ക് നല്ലൊരു ഫേയ്സ്പാക്ക് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാക്കുന്നതിനായി 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എടുക്കുക. അതുപോലെ, ഒരു ടീസ്പൂണ്‍ തൈരും എടുക്കാവുന്നതാണ്. ഇതിലേയ്ക്ക് ഒരു തുള്ളി റോസ് വാട്ടറും ചേര്‍ക്കാം.
ഇവ നന്നായി മിക്സ് ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. നന്നായി ഡ്രൈ ആകാന്‍ നില്‍ക്കരുത്. അതിന് പകരം കുറച്ച് ഉണങ്ങിയതിന് ശേഷം സാധാ വെള്ളത്തില്‍ നിങ്ങള്‍ക്ക് കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം ചെയ്യുന്നത് മുഖത്തെ എണ്ണമയം ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നതാണ്.
English Summary: Multani Mitti Face Mask For Oily skin
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക