പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ രക്തസമ്മർദ്ദം കുറയ്ക്കുന്നത് വരെ മാവില നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. മാവില നമ്മുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കും എന്ന് നോക്കാം.
മാവിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
ഹൈലൈറ്റ്:
- ഒട്ടനവധി ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് മാവില
- ഇതിൽ വിറ്റാമിൻ സി, എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്
- മാവില വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ഉണക്കി പൊടിച്ച് കഴിക്കുകയോ ചെയ്യാം
വിറ്റാമിൻ സി, ബി, എ എന്നിവ അടങ്ങിയ ഈ ഇലകളിൽ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകളുടെയും ഫിനോളുകളുടെയും ഉയർന്ന ഉള്ളടക്കം ഉള്ളതിനാൽ ഈ ഇലകൾക്ക് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അവ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാം അല്ലെങ്കിൽ പൊടിച്ച രൂപത്തിൽ നിങ്ങൾക്ക് കഴിക്കാം. മാവിലകളുടെ ആന്റിഓക്സിഡന്റും ആന്റിമൈക്രോബയൽ ഗുണങ്ങളും വിവിധ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കും.
1. പ്രമേഹത്തെ നിയന്ത്രിക്കാൻ
പ്രമേഹത്തെ നിയന്ത്രിക്കാൻ മാവില വളരെ ഉപയോഗപ്രദമാണ്. ഇളം ഇലകളിൽ ആന്തോസയാനിഡിൻസ് എന്ന ടാന്നിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആദ്യകാല പ്രമേഹത്തെ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കും. ഇലകൾ ഉണക്കി പൊടിച്ചെടുക്കുകയോ, അല്ലെങ്കിൽ ഒരു കഷായം തയ്യാറാക്കിയോ ഉപയോഗിക്കാം. ഡയബറ്റിക് ആൻജിയോപതി, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ ചികിത്സിക്കാനും ഇത് സഹായിക്കുന്നു. ഇലകൾ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ മുക്കി വയ്ക്കുക. പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഹൈപ്പർ ഗ്ലൈസീമിയയെ ചികിത്സിക്കാനും ഇത് സഹായിക്കുന്നു.
2. രക്തസമ്മർദ്ദം കുറയ്ക്കാൻ
രക്തക്കുഴലുകൾ ശക്തിപ്പെടുത്തുന്നതിനും വെരിക്കോസ് വെയ്ൻ പ്രശ്നത്തെ ചികിത്സിക്കുന്നതിനും മാവില സഹായിക്കുന്നു.
3. ശാരീരിക അസ്വസ്ഥതകൾക്കെതിരെ
ഉത്കണ്ഠ കാരണം അസ്വസ്ഥത അനുഭവിക്കുന്ന ആളുകൾക്ക്, മാവില നല്ലൊരു വീട്ടുവൈദ്യമാണ്. നിങ്ങളുടെ കുളിക്കുന്ന വെള്ളത്തിൽ കുറച്ച് മാവിന്റെ ഇല ചേർക്കുക. ഇത് ഉന്മേഷം നൽകാനും സഹായിക്കുന്നു.
4. പിത്തസഞ്ചി, വൃക്ക എന്നിവിടങ്ങളിലെ കല്ലുകളുടെ പ്രശ്നം ചികിത്സിക്കാൻ
മാവിന്റെ ഇലകൾ പൊടിച്ചത് ഒരു പാത്രം വെള്ളത്തിൽ കലർത്തി ഒരു രാത്രി മുഴുവൻ വയ്ക്കുക. ഇത് അടുത്ത ദിവസം രാവിലെ സ്ഥിരമായി കുടിക്കുന്നത് കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കും.
ചെറിയ കുട്ടികളിലെ ദന്ത ശുചിത്വത്തിന് ചില നുറുങ്ങുകൾ
5. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ
എല്ലാത്തരം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മാവിന്റെ ഇല നല്ല പരിഹാരമാണ്. ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. അല്പം തേൻ ചേർത്ത് മാവിന്റെ ഇല വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്ന ഒരു കഷായം കുടിക്കുന്നത് ചുമയെ ഫലപ്രദമായി സുഖപ്പെടുത്താൻ സഹായിക്കും. ശബ്ദ നഷ്ടം പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു.
6. വയറിളക്കം ചികിത്സിക്കാൻ
രക്തസ്രാവം ഉണ്ടാവുന്ന വയറിളക്കം ചികിത്സിക്കാൻ മാവില ഗുണകരമാണ്. തണലിൽ വച്ച് ഉണക്കിയ മാവില പൊടിച്ച് ദിവസത്തിൽ രണ്ട് മൂന്ന് തവണ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വയറിളക്കം തടയാൻ ഫലപ്രദമാണ്.
7. ചെവി വേദനയ്ക്ക് പരിഹാരം
ചെവി വേദന തികച്ചും വേദനാജനകവും നിരാശാജനകവുമായ ഒരു അവസ്ഥയാണ്. വീട്ടുവൈദ്യമായി മാവില ഉപയോഗിക്കുന്നത് ഇതിന് നിന്ന് നിങ്ങൾക്ക് നല്ല ആശ്വാസം നൽകുന്നു. മാമ്പഴ ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു ടീസ്പൂൺ ജ്യൂസ് ഫലപ്രദമായ ഇയർ ഡ്രോപ്പ്, പെയിൻ കില്ലർ എന്നിവയായി പ്രവർത്തിക്കുന്നു. ഈ നീര് ഉപയോഗിക്കുന്നതിന് മുമ്പ് ചെറുതായി ചൂടാക്കുക.
ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം, ഗുണങ്ങൾ ഇവയാണ്
8. പൊള്ളൽ ഭേദമാക്കാൻ
മുറിവേറ്റ സ്ഥലത്ത് മാവിലയുടെ ചാരം പുരട്ടുക എന്നതാണ് വേദനാജനകമായ പൊള്ളൽ ഭേദമാക്കുന്നതിനുള്ള ഏറ്റവും ലളിതമായ പ്രതിവിധി. ഇത് പൊള്ളലിന്റെ വേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
9. എക്കിൾ നിർത്തുന്നു
ഇടയ്ക്കിടെയുള്ള എക്കിൾ, തൊണ്ടയിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ മൂലം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ, മാവില ഒരു മികച്ച വീട്ടുവൈദ്യമാണ്. കുറച്ച് മാവിന്റെ ഇലകൾ എടുത്ത് കത്തിച്ച് പുക ശ്വസിക്കുക. ഇത് എക്കിളും തൊണ്ടയിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു.
10. കുടലിന്റെ ആരോഗ്യത്തിന് നല്ലത്
കുറച്ച് മാവിന്റെ ഇലകൾ ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട് ഒരു രാത്രി ഇങ്ങനെ വെക്കാം. പിറ്റേന്ന് രാവിലെ വെള്ളം അരിച്ചെടുത്ത്, വെറും വയറ്റിൽ ഈ മിശ്രിതം കുടിക്കുക. ഈ പാനീയം പതിവായി കഴിക്കുന്നത് വയറിന് ഒരു നല്ല ടോണിക്ക് ആയി പ്രവർത്തിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും നിങ്ങളുടെ വയറു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.
ആരോഗ്യം ഉറപ്പാക്കും തുളസി കഷായം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 benefits of mango leaves for your health
Malayalam News from malayalam.samayam.com, TIL Network