മസ്കറ്റ്> കൊടും ചൂടിന്റെ പൊള്ളുന്ന പകലിലും ബലി പെരുന്നാൾ ആഘോഷിക്കാൻ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. ഈദ് അവധി പ്രഖ്യാപിക്കപ്പെട്ടമുതൽ പ്രവാസികൾ ആഘോഷത്തിന്റെ കണക്കു കൂട്ടി തുടങ്ങി. പകൽ പുറത്തിറങ്ങി ചുറ്റിക്കറങ്ങാൻ പറ്റാത്ത കാലാവസ്ഥയാണ് നിലവിൽ ഉള്ളതെങ്കിലും മാളുകൾ ബീച്ചുകൾ ഷോപ്പിംഗ് സെന്ററുകൾ ഫാം ഹൗസുകൾ എന്നിവയിൽ കുടുംബവുമായി കറങ്ങാം എന്ന തീരുമാനത്തിലാണ് ചിലർ
മറ്റു ചിലർ തൊട്ടടുത്ത ജി സി സി രാജ്യങ്ങളിലേക്ക് പോകും. വിദേശത്ത് പോകുന്നവരും കുറവല്ല അതുപോലെ തന്നെ ജി സി സി രാജ്യങ്ങളിലുള്ളവർ ഒമാന്റെ പച്ചപ്പ് നുകരാൻ പെരുന്നാൾ അവധിക്ക് ഇവിടേയ്ക്ക് എത്തുന്നതും പതിവ് കാഴ്ചയാണ്. സ്കൂൾ അവധിക്ക് കുടുംബത്തെ നാട്ടിലയച്ചു തനിച്ചു കഴിയുന്നവരും ടിക്കറ്റ് വില വർദ്ധനകൊണ്ട് കുടുംബത്തിന്റെ അവധിക്കാല യാത്ര വേണ്ടന്ന് വെച്ചവരും കൂടിച്ചേർന്നു ആഘോഷം ഇവിടെ തന്നെ അടിപൊളിയാക്കാം എന്ന നിലപാടിലാണ് പ്രവാസികൾ.
പുതുവസ്ത്രവും പെരുന്നാൾ വിഭവ പാചക ത്തിനുള്ള സാധനങ്ങൾക്കും വിപണിയിൽ വൻ തിരക്കാണ് സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഓഫറുകളുടെ വസന്തകാലമാണ് ഒരുക്കിയിരിക്കുന്നത്
മൊയ്ലാഞ്ചി മൊഞ്ചിൽ ചുവക്കാൻ കൗമാര കാരികളും മുടിയുടെ ഫാഷനിൽ നവീന മാതൃകതേടി കൗമാരക്കാരും കളത്തിലുണ്ട്
നാട്ടിൽ ലഭ്യമാകുന്ന പുതിയ ഫാഷൻ ഡ്രെസ്സുകൾ മാർക്കറ്റിൽ ലഭ്യമാണ് ഓൺലൈൻ വാങ്ങലുകൾ സജീവമായ വർത്തമാന കാലത്ത് ഏതു പുത്തൻ മോഡലുകളും വീട്ടു വാതിലിൽ എത്തിക്കാം.
ഹോട്ടലുകൾ സജീവമായി രംഗത്തുണ്ട് പെരുന്നാൾ വിഭവങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി സ്വീകരിക്കുന്നുണ്ട് നല്ല ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നു സഹമിലെ അദ് വാ സഹം റെസ്റ്റോറന്റ് ഉടമ റഈസ് പറയുന്നു.കാലങ്ങൾ മാറിവന്നാലും തലശ്ശേരി ദം ബിരിയാണിയുടെ രുചിയിൽ തന്നെയാണ് ബിരിയാണി പ്രേമികൾ.
പ്രവാസ ലോകത്ത് ആഘോഷങ്ങൾ അസ്തമിക്കുന്നില്ല ബലി പെരുന്നാൾ കഴിഞ്ഞാൽ ഓണം വരവായി ആഘോഷങ്ങൾക്ക് വേർതിരിവില്ലാതെ പ്രവാസികൾ ഒരുമയോടെ ഒത്തു ചേർന്ന് ഓരോന്നും ആഘോഷിക്കുകയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..