കുവൈറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ച സംഭവം; പകല്‍ സമയത്ത് ട്രക്ക് ഗതാഗതം നിയന്ത്രിക്കാന്‍ നീക്കം
Sumayya P | Samayam Malayalam | Updated: 27 Jun 2023, 3:43 pm
പോലീസിന്റെയും അഗ്നിശനമ സേനയുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൈലൈറ്റ്:
- തീപിടിത്തം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായതിനെ തുടര്‍ന്ന് പലരും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി.
അപകടത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അഗ്നിശമന സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. ട്രക്കില്‍ തീപ്പിടിക്കുന്ന വസ്തുക്കള്‍ നിറച്ചതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാലതി ജി മേനോന്റെ സ്മരണാർത്ഥം മെഗാ തിരുവാതിര അവതരിപ്പിച്ച് ശിഷ്യർ
Also Read: മലയാളിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയിൽ പൊട്ടിത്തെറി; അബുദാബിയിൽ 2 പേർക്ക് പരുക്ക്
തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് റോഡ് ഗതാഗതത്തിനായി വീണ്ടും തുറന്നത്. തീപിടിത്തത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വേനല്‍ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പോലീസ് അറിയിച്ചു. തീപിടിത്തമുണ്ടാവാതിരിക്കാന്‍ സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു. തീപിടിത്തം ഉണ്ടായാലുടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കണെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, അല്‍ ഗസാലി റോഡില്‍ ട്രക്കിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റോഡുകളില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരം ക്രമീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ് ആവശ്യപ്പെട്ടു. കുവൈറ്റ് ഫയര്‍ഫോഴ്സ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ഖാലിദ് അല്‍ മെക്രാദ്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ക്കാണ് ശെയ്ഖ് തലാല്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയതെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
റോഡുകളില്‍ തിരക്കേറിയ സമയങ്ങളില്‍ തീപ്പിടിക്കുന്ന വസ്തുക്കളുമായി പോകുന്ന ട്രക്കുകളുടെ സഞ്ചാരം നിയന്ത്രിക്കാനും ഇക്കാര്യത്തില്‍ ആവശ്യമായ ശുപാര്‍ശകളും തീരുമാനങ്ങളും പുറപ്പെടുവിക്കാനുമാണ് ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അല്‍ ഗസാലി റോഡില്‍ ട്രക്കിന് തീപിടിച്ച സംഭവത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിനും അത് മറ്റിടങ്ങളിലേക്ക് പടരാതെ നോക്കുന്നതിനും അഗ്നിശമനസേന നടത്തിയ പരിശ്രമങ്ങള്‍ക്കും വീരോചിതമായ പ്രവര്‍ത്തനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി നന്ദി പറഞ്ഞു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക