ഹൈലൈറ്റ്:
- കുവൈറ്റില്‍ നീറ്റ് പരീക്ഷാ കേന്ദ്രം
- ആഹ്ലാദത്തില്‍ വിദ്യാര്‍ത്ഥികള്‍
- പരീക്ഷ സെപ്റ്റംബര്‍ 12ന്
കുവൈറ്റ് സിറ്റി: അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) ഇത്തവണ കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദം. ഇന്ത്യക്ക് പുറത്ത് ഇതാദ്യമായി കുവൈറ്റിലാണ് നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്.
മിഡിലീസ്റ്റിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ട്വീറ്റ് ചെയ്തിരുന്നു. സപ്തംബര്‍ 12 ന് നടക്കുന്ന പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷന് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കുവൈറ്റ് ഉള്‍പ്പെടെ 201 കേന്ദ്രങ്ങളിലാകും പരീക്ഷ.
Also read: 60 കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈറ്റില്‍ തുടരാനാവുമോ; തീരുമാനം ഉടന്‍
കുവൈറ്റിലെ ഇന്ത്യന്‍ എംബസി നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് സെന്റര്‍ ലഭിച്ചത്. കുവൈറ്റില്‍ നീറ്റ് പരീക്ഷാകേന്ദ്രം ലഭ്യമാക്കാന്‍ പരിശ്രമിച്ചതിന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിനെ വിവിധ പ്രവാസി സംഘടനകള്‍ അഭിനന്ദിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : neet exam centre in kuwait
Malayalam News from malayalam.samayam.com, TIL Network