ഹൈലൈറ്റ്:
- സമുദ്രനിരപ്പിൽ നിന്നും 5,003 അടി ഉയരമുള്ള ചന്ദ്രമണ്ഡലമെന്ന് അറിയപ്പെടുന്ന സ്ഥലത്തെ പാറക്കെട്ടുകളിൽ നിന്നും വീണാണ് അപകടമുണ്ടായത്
- തമിഴ്നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയംപാടി സ്വദേശിയായ സതീഷ് ആണ് മരിച്ചത്
- രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയതായി വനം വകുപ്പ് കണ്ടെത്തി
Also Read : 600 നീലചിത്രങ്ങൾ, ഒടുവിൽ സ്തനാർബുദം; കാറിനുള്ളിൽ മരിച്ച നിലയിൽ ഡാലിയ സ്കൈ; ആത്മഹത്യയെന്ന് സംശയം
ഇന്നലെ പുലര്‍ച്ചെയാണ് സതീഷ് അടങ്ങുന്ന നാലംഗ സംഘം വനത്തിൽ എത്തിയത്. വനപാലകരുടെ കണ്ണിൽപെടാതെ ചന്ദനം മുറിച്ച് തടി തലച്ചുമടായി കൊണ്ടു പോകുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. പാറയിൽ നിന്നും കാലുതെന്നി 300 അടി താഴ്ചയിലേക്ക് വീണാണ് മരണമുണ്ടായത്.
സമുദ്രനിരപ്പിൽ നിന്നും 5,003 അടിയോളം ഉയരമുള്ള ചന്ദ്രമണ്ഡലമെന്ന് അറിയപ്പെടുന്ന സ്ഥലത്തെ പാറക്കെട്ടുകളിൽ നിന്നുമാണ് താഴേക്ക് പതിച്ചത്. ഒപ്പമുണ്ടായിരുന്ന ആളുകള്‍ പിന്നാലെ ഊര്‍ന്നിറങ്ങി ആംബുലൻസ് വിളിക്കുകയായിരുന്നു. വിവരങ്ങള്‍ എല്ലാം ആംബുലൻസുകാരോട് പറഞ്ഞെങ്കിലും അപകടസ്ഥലം കൃത്യമായി പറയാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിൽ ഇവര്‍ വിവരമറിയിക്കുകയായിരുന്നു.
Also Read : കൊവിഡിനു ശേഷം സ്കൂൾ തുറക്കുമ്പോൾ അഞ്ചാം ക്ലാസുകാർക്ക് കോണ്ടം വിതരണം; നടപടി വിവാദത്തിൽ
പോലീസ് പ്രദേശത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. ഇതിനിടെ പോലീസ് വാഹനത്തെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം നേരിടുകയും ചെയ്തു. പിന്നീട് ഇന്നലെ പകൽ വീണ്ടും നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കുണ്ടകാട് ആനക്കെട്ടാൻ പള്ളത്തിൽ ഭാഗത്തു നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയതായി വനം വകുപ്പ് കണ്ടെത്തി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : marayoor sandalwood robber dies in an accident
Malayalam News from malayalam.samayam.com, TIL Network