Jibin George | Samayam Malayalam | Updated: 16 Jul 2021, 11:11:00 PM
രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിർണായക ഉത്തരവ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവ്.
- ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
- ഉത്തരവ് പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്.
കൊവിഡ്: അടുത്ത 125 ദിവസം രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്രം; വിവരങ്ങൾ പങ്കുവച്ച് നീതി ആയോഗ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഈ ഇളവ് ബാധകമായിരിക്കും. അതേസമയം, കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ഇളവുകൾ ഉണ്ടാകില്ല. ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കൊവിഡ് ആശങ്ക തുടരുന്നതിനിടെയാണ് പുതിയ ഉത്തരവ് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയത്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഇന്ന് 13,750 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്.
‘ആർഎസ്എസിൽ വിശ്വസിക്കുന്നവരെ ആവശ്യമില്ല, അവർക്ക് കോൺഗ്രസിൽ നിന്ന് പുറത്ത് പോകാം’: രാഹുൽ ഗാന്ധി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,847 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘20,913 കൊവിഡ് മരണങ്ങള് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : no rt pcr certificate to enter kerala if person two dose covid-19 vaccinated
Malayalam News from malayalam.samayam.com, TIL Network