ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ല; ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം: വിഡി സതീശൻ
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഈ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈലൈറ്റ്:
- ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നമാക്കാനുള്ള അജണ്ട
- ഏകീകൃത സിവില്‍ കോഡിൽ അവ്യക്തതയില്ല.
- കരട് ബില്‍ പോലും ഇതുവരെ വന്നിട്ടില്ല
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിശ്വാസമുണ്ടെന്ന് സമസ്ത നേതാവ് ജിഫ്രികോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഏക സിവില്‍ കോഡിനെ ഹിന്ദു- മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദു ഉള്‍പ്പെടെ വിവിധ ഗോത്ര വര്‍ഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഏക സിവില്‍ കോഡ് വന്നാല്‍ അത് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും. കരട് ബില്‍ പോലും ഇതുവരെ വന്നിട്ടില്ല. വന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം.
പ്രതിപക്ഷ നേതാവ് രാജിവെച്ച് ഉപമുഖ്യമന്ത്രിയായി; എൻസിപി നേതാവ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ
മോഷ്ട്ടാവിനെ പിടികൂടാനായത് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിൽ
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. നടപ്പാക്കാന്‍ സാധിക്കാത്ത വിഷയം ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നമാക്കി തീര്‍ക്കാനുള്ള അജണ്ടയാണ് അണിയറയില്‍ ഒരുങ്ങുന്നത്. അത് ജനങ്ങള്‍ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കും. നടപ്പാക്കുക എന്നതല്ല ഭിന്നിപ്പുണ്ടാക്കുകയെന്നത് മാത്രമാണ് സംഘപരിവാര്‍ ലക്ഷ്യം. ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്.
ജയറാം രമേശ് പറഞ്ഞ നിലപാട് തന്നെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞത്. നേരത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ ബിജെപിയിലേക്ക് പോകുന്നെന്നാണ് പറഞ്ഞത്. എന്നിട്ട് എന്തായി? ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടപ്പോഴും ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും അവിടെയെത്തിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അക്രമികള്‍ അഴിഞ്ഞാടുന്ന തെരുവുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നടന്നത്. കോണ്‍ഗ്രസ് ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം.
Also Read : ‘മുസ്ലീങ്ങൾ അംഗീകരിക്കില്ല, ബഹുജന മുന്നേറ്റം വേണം’; ഏകീകൃത സിവിൽ കോഡിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
സിപിഎമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരു ആവശ്യവുമില്ല. അല്ലാതെ തന്നെ കേണ്‍ഗ്രസിന് ശക്തിയുണ്ട്. കേരളത്തില്‍ അല്ലാതെ മറ്റെങ്ങും സിപിഎമ്മില്ല. മുഖ്യമന്ത്രി നേരിട്ട് പ്രചരണം നടത്തിയ ബാഗേപ്പള്ളിയില്‍ സിപിഎം നാലാം സ്ഥാനത്തായി. സിപിഎമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിനൊന്നും കേരളത്തിലെ കോണ്‍ഗ്രസില്ല. ഭിന്നിപ്പിക്കുകയെന്ന ബിജെപി കെണിയിലേക്ക് ആരും ചെന്ന് ചാടരുതെന്നും വിഡി സതീശൻ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംകേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- Liveമഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം; എൻസിപി പിളർപ്പിലേക്ക്
- ഇന്ത്യതീസ്തയ്ക്ക് ഇടക്കാലജാമ്യം: ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി
- തിരുവനന്തപുരംട്രിവിയൻ ഫുഡിയുടെ കാർ തല്ലി തകർത്തു, 2 ലക്ഷം രൂപയുടെ ക്യാമറ മോഷ്ടിച്ചു, അമ്മയ്ക്കും പെങ്ങൾക്കുമെതിരെ അസഭ്യ വർഷം, പിന്നിൽ പട്ടാളം ഷിബുവെന്ന് ആരോപണം
- പത്തനംതിട്ടഅന്തർജില്ല അമ്പല മോഷ്ടാവ്, രഹസ്യാന്വേഷണ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ, ഒടുക്കം ‘അമ്പല കള്ളൻ’ പിടിയിൽ
- ഇന്ത്യപ്രതിപക്ഷ നേതാവ് രാജിവെച്ച് ഉപമുഖ്യമന്ത്രിയായി; എൻസിപി നേതാവ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ
- കോഴിക്കോട്ദമ്പതികൾ ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ
- ഇടുക്കിആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം: വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- ദിവസഫലംHoroscope Today, 2nd July 2023: ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ധന നഷ്ടത്തിന് സാധ്യത
- സെലിബ്രിറ്റി ന്യൂസ്താഴേക്കിടയിൽ നിന്നും വന്നയാളാ! പെട്ടെന്ന് കോടീശ്വരനായതല്ല; എന്റെ ജോലി കണ്ടറിഞ്ഞു സപ്പോർട്ട് ചെയ്യുന്ന ആളാണ് ഷംന; ഷാനു പറയുന്നു!
- യാത്രട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?