എറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
വ്യാഴാഴ്ചവരെ കേരള -കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഹൈലൈറ്റ്:
- സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത
- എറണാകുളത്ത് ഓറഞ്ച് അലേർട്ട്
- മത്സ്യബന്ധനത്തിന് വിലക്ക്
മൺസൂൺ പാത്തി ( Monsoon Trough ) നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി ( Off -Shore trough ) നിലനിൽക്കുന്നു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത.
Also Read : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ല; ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം: വിഡി സതീശൻ
തന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ലെന്ന് കെ സുധാകരന് എംപി
ജൂലൈ 2-6 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതും ( Heavy Rainfall ) അതി ശക്തമായ മഴക്കും( Very Heavy Rainfall ), ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്രമായ ( Extremely Very Heavy Rainfall )മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലേർട്ട്
- 02-07-2023 : എറണാകുളം
- 03-07-2023 : ഇടുക്കി, കണ്ണൂർ, കാസർകോട്
- 04-07-2023 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 05-07-2023 : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- 06-07-2023 : കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 4 ന് ഇടുക്കി ജില്ലയിലും, ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലേർട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ) ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
പ്രതിപക്ഷ നേതാവ് രാജിവെച്ച് ഉപമുഖ്യമന്ത്രിയായി; എൻസിപി നേതാവ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ
യെല്ലോ അലേർട്ട്
- 02-07-2023 : കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- 03-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
- 04-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
- 05-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്
- 06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക