ഇത് പുതിയ കാര്യമല്ല, തളരില്ല; പുതിയ നേതൃനിരയുമായി മുന്നോട്ട് പോകുമെന്ന് ശരദ് പവാർ
എന്‍സിപിയിലെ തന്റെ ചില സഹപ്രവര്‍ത്തകരെ അഴിമതി ആരോപണങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദി ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്ന് ശരദ് പവാർ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കാണവെയാണ് പ്രതികരണം
ഹൈലൈറ്റ്:
- മുന്നോട്ട് പോകുമെന്ന് ശരദ് പവാർ
- പാർട്ടിയെ ശക്തിപ്പെടുത്തും
- കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും
പാർട്ടി പിളർത്തിക്കൊണ്ടുള്ള നേതാക്കളുടെ കൂടുമാറ്റം ഇത് ആദ്യത്തെ സംഭവമല്ലെന്നും അന്നൊന്നും പാർട്ടി പിന്നോട്ട് പോയിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. ‘ഇത് പുതിയ കാര്യമല്ല. 1980ൽ സമാനമായ അവസ്ഥയുണ്ടായി. ഞാൻ നേതൃത്വം കൊടുത്തിരുന്ന പാർട്ടിക്ക് അന്ന് 58 എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് ആറുപേരൊഴികെ എല്ലാവരും പാർട്ടിവിട്ടു. പക്ഷേ ഞാൻ പാർട്ടിയെ ശക്തിപ്പെടുത്തി. എന്നെ വിട്ടുപോയവരെല്ലാം അവരുടെ മണ്ഡലങ്ങളിൽ പരാജയപ്പെട്ടു. എനിക്കു ജനങ്ങളിൽ വിശ്വാസമുണ്ട്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ട്’ ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ലെന്ന് കെ സുധാകരന് എംപി
Also Read : പ്രതിപക്ഷ നേതാവ് രാജിവെച്ച് ഉപമുഖ്യമന്ത്രിയായി; എൻസിപി നേതാവ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ
എൻസിപിയെ തകർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നെന്നും ശരദ് പവാർ പറയുന്നു. എൻസിപിയെ തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഴിമതിക്കാരായ ചിലർ അതുകേട്ട് ഭയന്നോടി ബിജെപി ചേരിയിലെത്തി. അവർ ഇപ്പോൾ അഴിമതിക്കാരല്ലാതായതിൽ സന്തോഷമുണ്ട്. ആരൊക്കെ പോയാലും പുതിയ നേതൃനിരയുമായി മുന്നോട്ട് പോകുമെന്നും പവാർ കൂട്ടിച്ചേർത്തു.
വിമത നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് എംഎൽഎമാരും മുതിർന്ന നേതാക്കളും ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഫുൽ പട്ടേലിനും സുനിൽ തത്കരെയ്ക്കുമെതിരേ നടപടിയെടുക്കും. പാര്‍ട്ടിയിലെ ചില പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി എല്ലാ നേതാക്കളുടെയും യോഗം ജൂലായ് ആറിന് വിളിച്ചിരിക്കുകയായിരുന്നു. ആ യോഗത്തിനു മുന്‍പേ എന്റെ ഏതാനും സഹപ്രവര്‍ത്തകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും പവാർ കൂട്ടിച്ചേർത്തു.
Also Read : എറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സ്പീക്കറുടെ അവകാശമാണ്. അടുത്ത ദിവസങ്ങളിൽ കോൺഗ്രസും ഉദ്ധവ് താക്കറെയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തങ്ങളുടെ ശക്തി സാധാരണക്കാരായ ജനങ്ങളാണ്, അവരാണ് തങ്ങളെ തെരഞ്ഞെടുത്തതെന്നും ശരദ് പവാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തന്നെ വിളിച്ച് കാര്യങ്ങൾ തിരക്കിയെന്നും പവാർ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- വയനാട്മഴ മടിച്ചു നില്ക്കുന്നു, ആശങ്കയേറി കുരുമുളക് കര്‍ഷകര്‍; തിരികളില്‍ കായകൾ കുറഞ്ഞ് വള്ളികള്‍
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- കൊല്ലംപോലീസിനെ ആക്രമിച്ചു കഞ്ചാവ് വിൽപ്പനക്കാരനും ഭാര്യയും; എസ്ഐയ്ക്കടക്കം പരിക്ക്, നെറ്റി പൊട്ടി
- കേരളംAkshaya AK 606: ഈ ടിക്കറ്റ് കൈയ്യിലുണ്ടോ? അക്ഷയ ലോട്ടറി ഫലം പുറത്ത്
- ക്രൈംപിതാവിന് അവിഹിതബന്ധം; കൊലപ്പെടുത്തി മകൻ; സഹായിച്ചത് ബന്ധം പുലർത്തിയ സ്ത്രീയുടെ സഹോദരങ്ങൾ
- കോഴിക്കോട്ദമ്പതികൾ ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ
- Liveമഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം; എൻസിപി പിളർപ്പിലേക്ക്
- കൊല്ലംഅവശനായി ആശുപത്രിയിലെത്തി, സ്ട്രക്ച്ചറില്ല, തനിയെ പടികയറിയ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു, സംഭവം കൊട്ടാരക്കരയിൽ
- ഓഹരി1 ലക്ഷം 22.85 കോടിയായി; 55 പൈസയിൽ നിന്നു 1,257 രൂപയിലെത്തിയ പെന്നി ഓഹരി മാജിക്
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- ദിവസഫലംHoroscope Today, 2nd July 2023: ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ധന നഷ്ടത്തിന് സാധ്യത
- സെലിബ്രിറ്റി ന്യൂസ്ഫാനിലെങ്ങാനും ചവിട്ടി മറിഞ്ഞു വീണാൽ അരങ്ങേറ്റം തന്നെ മാറിപ്പോകാം! നാരായണിയാണോ അത്? ശോഭനയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ
- സിനിമഉള്ളിലുള്ള പ്രകാശത്തിന് മങ്ങലേൽപ്പിക്കാൻ ഒന്നിനുമാകില്ല! ചുവപ്പ് സാരിയിൽ അഴകായ് ദുൽഖറിന്റെ നായിക