Authored by Saritha PV | Samayam Malayalam | Updated: 2 Jul 2023, 10:42 pm
ആയുര്‍വേദം പൊതുവേ വിശ്വസനീയമായ ആരോഗ്യ ശാഖയാണെന്ന് പറയാം. പാര്‍ശ്വ ഫലങ്ങളില്ലാത്ത ഇത് അമിത വണ്ണത്തിനും ചാടിയ വയറിനുമെല്ലാം പരിഹാരമായി ഉപയോഗിച്ച് വരുന്നു. ചാടുന്ന വയറിന് പരിഹാരമായി ആയുര്‍വേദം പറയുന്ന ചില വഴികളെക്കുറിച്ചറിയൂ.
-
ചാടുന്ന വയര്‍
ചാടുന്ന വയര്‍ ആരോഗ്യത്തിന് ഏറെ ദോഷമാണ്. ഇത് വിസറര്‍ ഫാറ്റാണ്. ഇതിനാല്‍ രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്യും. വയറ്റിലെ കൊഴുപ്പകറ്റേണ്ടത് ഇതിനാല്‍ അത്യാവശ്യമാണ്.
-
ത്രിഫല
ത്രിഫല ആയുര്‍വേദം പറയുന്ന ഒരു വഴിയാണ്. മൂന്നു ഫലങ്ങള്‍ ഉള്‍പ്പെട്ട ത്രിഫല ഇന്ന് ചൂര്‍ണമായി ലഭ്യമാണ്. കിടക്കും മുന്‍പ് ത്രിഫല പൗഡര്‍ ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ കലക്കി കഴിയ്ക്കാം.
-
ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് ആയുര്‍വേദം നിഷ്കര്‍ഷിയ്ക്കുന്ന മറ്റൊരു വഴിയാണ്. നാരങ്ങാനീര് ചൂടുവെള്ളത്തില്‍ കലക്കി കഴിയ്ക്കാം. ഗുണം ലഭിയ്ക്കും. ഇത് കൊഴുപ്പുരുക്കും, ടോക്സിനുകള്‍ അകറ്റാനും ഇത് സഹായിക്കും.
-
ജിഞ്ചര്‍ ടീ
ജിഞ്ചര്‍ ടീ അഥവാ ഇഞ്ചിച്ചായ ആയുര്‍വേദം പറയുന്ന മറ്റൊരു വഴിയാണ്. ഇത് വയറ്റിലെ കൊഴുപ്പുരുക്കാന്‍ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ചാണ് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്.
-
കൊഴുപ്പ് കുറഞ്ഞ ഡയറ്റ്
കൊഴുപ്പ് കുറഞ്ഞ ഡയറ്റ് ആയുര്‍വേദം പറയുന്നു. ഇത് വയര്‍ കുറയ്ക്കാനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്. നാരുകള്‍ ധാരാളമുള്ള, പ്രോട്ടീനുകള്‍ അടങ്ങിയവ കഴിയ്ക്കാം.
-
യോഗ
യോഗ വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദം പറയുന്ന മറ്റൊരു രീതിയാണ്. ഇത് വ്യായാമ ഗുണം നല്കുന്ന ഒന്നാണ്. ഇത് സ്ട്രെസ് കുറയ്ക്കാന്‍, ദഹനത്തിന് എല്ലാം നല്ലതാണ്. ബോട്ട് പോസ്, കോബ്ര പോസ്, പ്ലാങ്ക് എന്നിവയെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
-
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
വയര്‍ ചാടാനുള്ള രോഗകാരണങ്ങള്‍ കണ്ടെത്തി ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍. ഇതിന് വിദഗ്ധനായ ആയുര്‍വേദ ഡോക്ടറുടെ സഹായം തേടേണ്ടതും ഉചിതമായ മരുന്നുകള്‍ കഴിയ്ക്കേണ്ടതും അത്യാവശ്യമാണ്.