Also Read : കെസിആറിന്റെ പാർട്ടി ബിജെപിയുടെ ബി-ടീം; തെലങ്കാനയിൽ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി
എൻസിപി പിളർപ്പിൽ “സംഭവിച്ചത് എന്തുതന്നെയായാലും തീർച്ചയായും വേദനാജനകമാണ്. എനിക്ക് അജിത് ദാദയോട് എപ്പോഴും ബഹുമാനമുണ്ട്. അദ്ദേഹം എപ്പോഴും എന്റെ സഹോദരനായി തുടരും,” എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ പറഞ്ഞു.
ബ്ലോക്ക് മാറ്റാൻ ആവശ്യപ്പെട്ടവരെ മർദ്ദിച്ച് യുവാക്കൾ
പാർട്ടിയിലുണ്ടായിരിക്കുന്ന ഈ സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തെ ഒരിക്കലും ബാധിക്കില്ലെന്നും സുപ്രിയ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പാർട്ടി നവോന്മേഷത്തോടെ പ്രവർത്തിക്കുമെന്ന് എംപി വ്യക്തമാക്കി.
“പാർട്ടി പുനർനിർമ്മിക്കാനായി ഞങ്ങൾ പോരാടും. വിമതർ പാർട്ടിയിലേക്ക് മടങ്ങിയെത്തിയാൽ ഞാൻ സന്തോഷവതിയാണ്. ഭാവിയിൽ കാര്യങ്ങൾ എങ്ങനെയാകുമെന്ന് കണ്ടറിയാം. അജിത് ദാദയുമായുള്ള എന്റെ ബന്ധത്തിൽ മാറ്റമുണ്ടാകില്ല,” സുപ്രിയ സുലേ പറഞ്ഞു.
ഈ സംഭവത്തിന് ശേഷം തങ്ങളുടെ വിശ്വാസ്യത വർദ്ധിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച പുലർച്ചെ അജിത് പവാറിന്റെ ഔദ്യോഗിക വസതിയായ ദേവ്ഗിരിയിൽ നടന്ന യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താനും സഹോദരനും തമ്മിൽ ചർച്ച ചെയ്ത കാര്യങ്ങൾ അവർക്കിടയിൽ മാത്രമേ നിലനിൽക്കൂവെന്നായിരുന്നു സുലേയുടെ മറുപടി.
2019ലെ സംഭവത്തിന് ശേഷം എനിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചു. ഞാൻ കൂടുതൽ പക്വമതിയായി. പക്ഷെ അജിത് ദാദ തന്റെ മൂത്ത സഹോദരനായി എന്നും തുടരും ആ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. സുപ്രിയ വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു.
Also Read : ഇത്തവണ കാത്തിരിക്കുന്നതെന്ത്? ഭരണം മാറിമറിഞ്ഞു; 4 വർഷത്തിനിടെ 3 തവണ ഉപമുഖ്യമന്ത്രിയായി അജിത് പവാർ
ഇന്നലെ തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്കൊപ്പമാണ് അജിത് പവാർ രാജ്ഭവനിൽ എത്തി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
Read Latest National News and Malayalam News