അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമെതിരെ പരാതികൾ ഉണ്ടെങ്കിൽ പരാതി നൽകാം. നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ പരാതി നൽകാൻ പാടുള്ളു. വ്യക്തികളെ ലക്ഷ്യമിട്ട് അപവാദപ്രചാരണം നടത്തുന്നത് അംഗീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
രോഗിയെ പടികയറ്റിച്ച് ആശുപത്രി ജീവനക്കാർ രോഗി കുഴഞ്ഞുവീണ് മരിച്ചു
Also Read: ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത് കഠിനമായ ചൂട്; സൂര്യാഘാതമേറ്റ് ചികിത്സ തേടിയവർ നിരവധി
അധ്യാപകരുടെയും സ്കൂളുകളുടെയും പേരിൽ പല തരത്തിലുള്ള സെെബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം എത്തിയത്. അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമെതിരെ നടന്ന സെെബർ ആക്രമണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. പരാതികൾ സ്വീകരിക്കുന്നതിന് മന്ത്രാലയത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. പരാതികൾ ലഭിക്കുന്നത് അനുസരിച്ച് അന്വേഷണം ഉണ്ടായിരിക്കും.
ലഭിക്കുന്ന പരാതികൾ അന്വേഷിക്കാനും, നടപടികൾ സ്വീകരിക്കാനും സംവിധാനങ്ങൾ ഉണ്ട്. മന്ത്രാലയം നിശ്ചയിച്ച പദ്ധതികൾ ഒരോ വർഷവും നടപ്പിലാക്കും. പ്രഥമ പരിഗണന നൽകിയ എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കും മന്ത്രാലയം നന്ദി അറിയിച്ചു.
Read Latest Gulf News and Malayalam News
സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.സ്കൂളിൽ ഗണിത ലാബ് സജ്ജമാക്കും: പി.വി.ശ്രീനിജിൻ എം.എൽ.എ
വാഴക്കുളം പഞ്ചായത്തിലെ സൗത്ത് ഏഴിപ്രം ഗവ. എച്ച്.എസ്.സ്കൂളിൽ ഗണിത ലാബ് സജ്ജമാക്കുമെന്ന് പി വി ശ്രീനിജിൻ എം. എൽ. എ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഏഴിപ്രം സ്കൂളിന് ലാബ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർത്തികൊണ്ട് വരുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ. എ. പറഞ്ഞു.
എം. എൽ. എ. യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 6.90 ലക്ഷം രൂപ വകയിരുത്തതിയാണ് ലാബ് സജ്ജമാക്കുന്നത്. ലാബിലേക്ക് ആവശ്യമായ 15 ലാപ്ടോപ്പുകളും മൾട്ടി മീഡിയ പ്രൊജക്ടറും അനുവദിച്ചിട്ടുണ്ട്. ലാപ്ടോപ്പിനായി 6.59 ലക്ഷം രൂപയും പ്രൊജക്ടറിനായി 31, 248 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മാത്ത്സ് ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും ആവശ്യത്തെ തുടർന്നാണ് സ്കൂളിന് ലാബ് അനുവദിച്ചത്.