Also Read : ഗുരുതര സുരക്ഷാവീഴ്ച; പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ
കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ബിജെപി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ജൂലൈ പകുതിയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ചേരാനിരിക്കുകയാണ്.
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുനസംഘടന വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, പാർട്ടി പല സംസ്ഥാന അധ്യക്ഷന്മാർക്കും മാറ്റമുണ്ടാകുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ മാറ്റം സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും സുരേഷ് ഗോപിയെ ഉൾപ്പെടുത്താനുള്ള നീക്കം നടത്തുന്നത്.
Also Read : കെസിആറിന്റെ പാർട്ടി ബിജെപിയുടെ ബി-ടീം; തെലങ്കാനയിൽ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ പുതിയ സമവാക്യമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. എൻസിപി വർക്കിങ് പ്രസിഡന്റ് പ്രഫൂൽ പട്ടേലിന് നിർണായക മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. പ്രഫുലിനു പുറമേ ഷിൻഡെ പക്ഷത്തിനും കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് സൂചനകളുണ്ട്.
അതേസമയം, സുരേഷ് ഗോപിയുടെ മന്ത്രിസഭ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മുൻ എംപി കൂടിയായ അദ്ദേഹം മന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
Also Read : ‘മടങ്ങിയെത്തിയാൽ സന്തോഷം, എന്നും സഹോദരൻ തന്നെ’; ‘അജിത് ദാദ’യുടെ ചുവട് മാറ്റത്തിൽ സുപ്രിയ സുലേ
ഇന്നലെയാണ് വൻ രാഷ്ട്രീയ അട്ടമറിയിലൂടെ എൻസിപിയെ പിളർത്തി ഒരു സംഘം എൻഡിഎ സഖ്യത്തിൽ എത്തിയത്. പ്രതിപക്ഷ്ഷ നേതൃസ്ഥാനത്ത് നിന്നും എത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയാകുകയായിരുന്നു.
Read Latest National News and Malayalam News