അനധികൃത ടാക്സികള്‍ പെരുകുന്നു, പിടിക്കപ്പെട്ടാൻ വൻതുക പിഴ; യാത്രക്കാർ മാര്‍ഗനിർദേശങ്ങൾ പാലിക്കണം: അബുദാബി പോലീസ്
Sumayya P | Samayam Malayalam | Updated: 3 Jul 2023, 12:05 pm
യാത്രക്കാരുടെ സുരക്ഷ ഇല്ലാതെയാക്കാൻ ഇത്തരം യാത്രകൾക്ക് സാധിക്കും. അംഗീകൃത ടാക്സികളെ മാത്രമേ യാത്രക്കാർ ആശ്രയിക്കുകയുള്ളു. അബുദാബിയിലെ വിവധ മേഖലകളിൽ സര്‍വിസ് നടത്തിയിരുന്ന ആയിരക്കണക്കിന് അനധികൃത ടാക്സി വാഹനങ്ങള്‍ കഴിഞ്ഞ വർഷം പോലീസ് പിടിക്കൂടിയിരുന്നു.
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണം
സുരക്ഷിതമായ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണം. എയര്‍പോര്‍ട്ട്, ജോലി സ്ഥലങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ പലപ്പോഴും അനധികൃത ടാക്സിക്കാരെയാണ് പലരും ഉപയോഗിക്കുന്നത്. സ്വന്തം വാഹനമുള്ളവര്‍ അതിൽ പോകണം. അല്ലാത്തവർ പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്സി, എയര്‍പോര്‍ട്ട് ടാക്സി, ഷട്ടില്‍ സര്‍വിസ്, സിറ്റി ബസ് സര്‍വിസ് എന്നിവയിലും യാത്ര ചെയ്യാം.
അബുദാബി എമിറേറ്റില്‍നിന്ന് ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെര്‍മിനല്‍, മുസഫ ബസ് സ്റ്റാന്‍ഡ്, ദുബായ്, അല്‍ അല്‍ ഐന്‍ മേഖലകളിലേക്ക് നിരവധി ബസുകള്‍ പല സമയങ്ങളിലായി സർവീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് എയര്‍വേസ് തങ്ങളുടെ യാത്രക്കാരെ എത്തിക്കാന്‍ ദുബായ്, അല്‍ ഐന്‍ എമിറേറ്റുകളിലേക്കും അവിടെ നിന്ന് തിരിച്ചും ടാക്സി സർവീസുകൾ നടത്തുന്നുണ്ട്. ദുബായ് ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും അബുദാബി, മുസഫ ബസ് ടെര്‍മിനലുകളില്‍ നിന്നും അവിടെ നിന്നും ബസ് സര്‍വീസ് ഉണ്ട്.
ഗവണ്മെന്റ് അംഗീകാരം ഉള്ള ടാക്സി സര്‍വിസ് ഉപയോഗിക്കുക
എയര്‍പോര്‍ട്ട് ടാക്സി രാജ്യത്ത് ലഭ്യമാണ്. ടാക്സി സര്‍വിസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഗവണ്മെന്റ് അംഗീകാരം ഉണ്ടായിരിക്കണം. അനധികൃതമായി മോഡിഫിക്കേഷന് വരുത്തിയ വാഹനങ്ങള്‍ രാജ്യത്ത് ഉപയോഗിക്കാൻ സാധിക്കില്ല. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ടാൽ 13000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ജനവാസമേഖലയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങള്‍ 999 നമ്പറില്‍ വിളിക്കണം. അമിത ശബ്ദമുണ്ടാക്കി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
മറ്റു പിഴകൾ ഇങ്ങനെ
അനധികൃമായി ഷാസിയിലോ എന്‍ജിനിലോ മാറ്റം വരുത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റ് ലഭിക്കും. വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. പിന്നീട് വാഹനം വിട്ടു കിട്ടണമെങ്കിൽ ഉടമ മൂന്നുമാസത്തിനുള്ളില്‍ പതിനായിരം രൂപ അടയ്ക്കണം. കാലാവധി കഴിഞ്ഞിട്ടും പണം കെട്ടിവെച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക