കുവൈത്ത് സിറ്റി > കുവൈത്ത് അൽ സൗർ റിഫൈനറിയുടെ പന്ത്രണ്ടാം യൂണിറ്റിൽ തീപിടിത്തം. അഗ്നിസുരക്ഷാ സേനയെത്തി തീയണച്ചതായി കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് (KPIC) അറിയിച്ചു. തീപിടുത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും യൂണിറ്റിന്റെ താപനില കുറക്കാനുള്ള നടപടികൾ ആരംഭിച്ചതായും KIPIC അതിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു.
ഉൽപ്പാദന, കയറ്റുമതി പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അപകടത്തെ നേരിടാൻ അടിയന്തര ആരോഗ്യം, സുരക്ഷ, പരിസ്ഥിതി നടപടികൾ സജീവമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..