ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍: കാരണവും ലക്ഷണവും ചികിത്സയും
Authored by Anjaly M C | Samayam Malayalam | Updated: 3 Jul 2023, 12:09 pm
പലര്‍ക്കും എന്താണ് ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ എന്ന് അറിയുകയില്ല. ഇത് എവിടെയെല്ലാം ബാധിക്കാം എന്നും, ഇതിന്റെ ലക്ഷണങ്ങളും ചികിത്സയും എന്തെല്ലാമെന്നും ഡോക്ടര്‍ പറയുന്നത് വായിക്കാം.
എന്താണ് ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍
നമ്മളുടെ വായയിലും തൊണ്ടിയലും മൂക്കിലുണ്ടാകുന്ന ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍, ഉമിനീര് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍,മുഖത്തേയും തലയോട്ടിയിലേയും എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍, തൊലികളില്‍ അതുപോലെ കണ്ണില്‍ എല്ലാം ഉണ്ടാകുന്ന ക്യാന്‍സറിനെയാണ് ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ എന്ന് പറയുന്നത്.
ക്യാന്‍സര്‍ വരുന്നതിന്റെ കാരണം?
ഇന്ന് ലോകത്തില്‍ വെച്ച് തന്നെ മൂന്നില്‍ ഒരു ശതമാനം ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ ഉള്ളത് ഇന്ത്യ, അതുപോലെ, ഇന്ത്യയുടെ ആയര്‍ രാജ്യങ്ങളായ, പാക്കിസ്ഥാന്, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലാണ്.
ഇന്ത്യയടക്കമുള്ള ഈ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍ പെരുകുന്നതിന് പിന്നിലെ പ്രധാന കാരണം പുകയിലയും അതുപോലെ, പുകയില ഉല്പന്നങ്ങളുടെ അമിതമായിട്ടുള്ള ഉപയോഗവും തന്നെ.
പുകയില ഉല്പന്നങ്ങള് പലവിധത്തില്‍ ഇന്ന് ഇന്ത്യയില്‍ ഉപയോഗിച്ച് വരുന്നുണ്ട്. വലിക്കാന്‍ മാത്രമല്ല, ചിലര്‍ ചുണ്ടിന്റെ അടയില്‍ വെക്കുന്നു. അതുപോലെ, ചിലര്‍ മുറുക്കാന്‍ ഉപയോഗിക്കുന്നതില്‍ പുകയില ഉപയോഗിച്ച് വരുന്നുണ്ട്. ഇത് മാത്രമല്ല, പാന്‍ ഉപയോഗവും പുകയിലയുടെ തന്നെ മറ്റൊരു വകഭേദമാണ്. ഇത്തരത്തില്‍ പലവിധത്തില്‍ ഇന്ത്യയില്‍ പുകയില ഉപയോഗം കണ്ട് വരുന്നുണ്ട്.
ഇത് കൂടാതെ, ചിലര്‍ക്ക് മദ്യപിക്കുന്നതിന്റെ കൂടെ പുകവലിക്കുന്ന ശീലം കണ്ട് വരാറുണ്ട്. കുറച്ച് മദ്യം കുടിച്ചാല്‍ ഒന്ന് പുകവലിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ പുകയിലയില്‍ തന്നെ 70 ഓളം ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ചിലത് ശരീരത്തില്‍ അലിഞ്ഞ് ചേരാത്തവയാണ്. എന്നാല്‍ ആല്‍ക്കഹോള്‍ എത്തുമ്പോള്‍ അവയെ അലിയിപ്പിച്ച് അത് ശരീരത്തിലേയ്ക്ക് എത്തിക്കുന്നതിന് കാരണമാകുന്നു. ഇത് ക്യാന്‍സറിന് കാരണമാകുന്നുണ്ട്.
ഇവ കൂടാതെ, ഹ്യൂമന്‍ പാപ്പിലോമ വൈറസും അതുപോലെ, ക്രോണിക് ഡെന്റല്‍ ട്രൗവ്മ, എന്നിവയെല്ലാം ഹെഡ് ആന്റ് നെക്ക് ക്യാന്‍സറിലേയ്ക്ക് നയിക്കുന്ന വസ്തുതകളാണെന്ന് ഡോക്ടര്‍ പറയുന്നു.
ലക്ഷണങ്ങള്‍
വായയില്‍, അഥായത്, കവിള്, ചുണ്ട്, നാക്ക്, മോണ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പുണ്ണ്, പ്രത്യേകിച്ച്, മരുന്ന് കഴിച്ചിട്ടും മറാത്ത പുണ്ണ് ക്യാന്‍സറിന്റെ ലക്ഷണമാകാം. ചികിത്സിച്ചിട്ടും മൂന്ന് നാല് ആഴ്ച്ച കഴിഞ്ഞിട്ടും പുണ്ണ് മാറുന്നില്ലെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
നിങ്ങള്‍ കൃത്യസമയത്ത് ഡോക്ടറെ കാണിച്ചില്ലെങ്കില്‍ ഈ പുണ്ണിന് വളര്‍ച്ച ഉണ്ടാവുകയും നിങ്ങള്‍ക്ക് പല്ലുകള്‍ ഇളകി കിടക്കുന്നത് പോലെ തോന്നുകയും വെപ്പുപല്ല് ഉപയോഗിക്കുന്നവരാണെങ്കില്‍ അതെല്ലാം പെട്ടെന്ന് ലൂസായത് പോലെ തോന്നുകയും ചെയ്യാം.
വായയില്‍ മാത്രമല്ല, തൊണ്ടയില്‍ ആയാലും ക്യാന്‍സര്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രാരംഭ ലക്ഷണം പുണ്ണ് വരിക എന്നത് തന്നെയാണ്. തുടക്കത്തില്‍ പുണ്ണ് കാണുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. പിന്നീട് ഇത് നന്നായി വളര്‍ന്ന് കഴിയുമ്പോള്‍ മത്രമാണ് പലര്‍ക്കും വായയില്‍ അസ്വസ്ഥതകള്‍ കൂടുതല്‍ അനുഭവപ്പെടുക.
ഇത്തരത്തില്‍ പുണ്ണിന് വളര്‍ച്ച പ്രാപിക്കുമ്പോള്‍ കഴുത്തില്‍ കഴലകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. സാധാ കഴലകള്‍ ചികിത്സിച്ചാല്‍ ഭേദമാകും. എന്നാല്‍ ക്യാന്‍സറസ് ആയിട്ടുള്ള കഴലകള്‍ നാല് ആഴ്ച്ച കഴിഞ്ഞാലും ചുങ്ങില്ല. അതുപോലെ, വോകല്‍ കോഡില്‍ അസുഖം വന്നാല്‍ ശബ്ദ വ്യത്യാസം ഉണ്ടാകും. ഇത്തരം ക്യാന്‍സര്‍ പലപ്പോഴും തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറുണ്ട്.
തുടക്കത്തില്‍ ഉണ്ടാകുന്ന ശബ്ദ വ്യത്യാസം പിന്നീട് ശ്വാസതടസ്സത്തിലേയ്ക്ക വരെ നയിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ, അന്നനാളത്തിന്റെ മുകളില്‍ പ്രത്യക്ഷപ്പെടുന്ന കാന്‍സര്‍, ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടിലേയ്ക്ക് വരെ നയിക്കുന്നു. ഉമിനീര്‍ഗ്രന്ഥിയിലെ മുഴകള്‍, മുക്കടപ്പ്, മുഖത്ത് വീക്കം എന്നിവയും ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.
വേദന ഉണ്ടാകുമോ?
പലരും ശരീരത്തില്‍ മുഴകള്‍ കണ്ടാല്‍ അതിന് വേദന ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഡോക്ടറെ കാണാന്‍ പോകുന്നത്. കാരണം, ക്യാന്‍സര്‍ മുഴകള്‍ക്ക് വേദന ഉണ്ടായിരിക്കും എന്നാണ് പലരുടേയും ധാരണ. ഇത് ഒരു തെറ്റിധാരണ മാത്രമാണെന്നാണ് ഡോക്ടര്‍ പറയുന്നത്.
പലപ്പോഴും വേദന ഇല്ലാത്ത മുഴകളാണ് ക്യാന്‍സറിന് കാരണമാകുന്നത് എന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഴകള്‍ക്ക് വളര്‍ച്ച ഉണ്ടായിരിക്കും. അതിനാല്‍ ശരീരത്തില്‍ അസാധാരണമാം വിധത്തില്‍ മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് ബയോപ്സി എടുക്കേണ്ടത് അനിവാര്യമാണ്.
Also Read: അവഗണിക്കരുത് ക്യാൻസറിന്റെ ഈ 13 ലക്ഷണങ്ങൾ
ചികിത്സ
ക്യാന്‍സര്‍ മനസ്സിലാക്കാന്‍ ബയോപ്സി എടുക്കുകയാണ് ആദ്യം ചെയ്യുക. അല്ലെങ്കില്‍ FNAC( Fine Needle Aspiration Cytology) ആണ് ചെയ്യുന്നത്. ഇപ്പോള്‍ മുഴകളാണ് പരിശേധിക്കുന്നതെങ്കില് അത് കുത്തിയെടുത്താണ് പരിശോധിക്കുക. ഇതിനെയാണ് FNAC എന്ന് പറയുന്നത്.
വായയിലും തൊണ്ടയിലും അള്‍സള്‍ പോലെയാണ് കാണപ്പെടുന്നതെങ്കില്‍ ബയോപ്സിയാണ് സാധാരണഗതിയില്‍ എടുക്കുക. ഇത്തരത്തില്‍ പരിശോധന നടത്തിയതിന് ശേഷം ക്യാന്‍സര്‍ ആണോ? അല്ലയോ? എന്ന് ഉറപ്പ് വരുത്തിയകിന് ശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക.
ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാന്‍ സ്കാനിംഗ് നടത്തുന്നു. തുടക്കമാണെങ്കില്‍ അള്ട്രാസൈഡ് സ്കാന്‍ ചെയ്യും. അല്ലെങ്കില്‍ സിടി സ്കാന്‍ ചെയ്യും. അഡ്വാസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കില്‍ പെറ്റ് സ്കാന്‍ വേണ്ടി വന്നേക്കും.
ഇതിന്റെ ചികിത്സ എന്നത് ഓരോ സ്ഥലത്തിനനനുസരിച്ചാണ്. ഏത് സ്ഥലത്താണോ കാന്‍സര്‍ ബാധിച്ചിരിക്കുന്നത്? അതുപോലെ, ഏത് സ്റ്റേജില്‍ എത്തി എന്നത് നോക്കിയുമാണ് ചികിത്സ നിര്‍ണ്ണയിക്കുക. വായിലെ കാന്‍സര്‍ ഉള്ളവര്‍, പ്രത്യേകിച്ച് ഒന്നും രണ്ടും സ്റ്റേജില്‍ എത്തി നില്ക്കുന്നവരാണെങ്കില് സര്‍ജറി മാത്രം മതി. എന്നാല്‍ ഇത് മൂന്നും നാലും സ്റ്റേജില്‍ എത്തിയാല്‍ സര്‍ജറിയും റേഡിയേഷനും അനിവാര്യമായി വരുന്നു.
ഇനി പൊട്ടി ഒലിച്ച് ഇരിക്കുന്ന അവസ്ഥയിലാണ് രോഗിയെങ്കില്‍, സര്‍ജറി, റേഡിയേഷന് ഒപ്പം കീമോയും ചെയ്യും. തൊണ്ടയിലെ കാന്‍സറിന് ആദ്യം റേഡിയേഷനാണ് ചെയ്യുക. നാലാമത്തെ സ്റ്റേജില്‍ എത്തി നില്ക്കുന്ന രോഗികള്‍ക്കാണ് സര്‍ജറിയും റേഡിയേഷനുമെല്ലാം ചെയ്യുക.
ഇവ കൂടാതെ, തൈറോയ്ഡ് കാന്‍സര്‍, ഉമിനീര് ഗ്രന്ഥിയിലെ കാന്‍സര്‍ എന്നിവയ്ക്ക് പ്രധാനമായും സര്‍ജറിയാണ് ചെയ്യുന്നത്. തൈറയ്ഡ് കാന്‍സര്‍ ഉള്ള വ്യക്തിയ്ക്ക് അവരുടെ സ്റ്റേജിനനുസരിച്ച് വേണമെങ്കില്‍ മാത്രം റേഡിയോ അയഡിന്‍ ചികിത്സ നല്കുന്നു. അതുപോലെ, ഉമിനീര് ഗ്രന്ഥിയിലെ കാന്‍സറിനും സ്റ്റേജിനനുസരിച്ച് ചിലപ്പോള്‍ റേഡിയേഷന് നല്‍കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക