ബലിപ്പെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയാണ് ലഭിച്ചത്. അതിന്റെ കൂടെ വാരാന്ത്യ അവധി കൂടി വന്നപ്പോൾ അഞ്ചു ദിവസത്തെ അവധി ലഭിച്ചു. ജൂൺ 27 മുതലായിരുന്നു ഖത്തറിൽ അവധി ആരംഭിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധിയാണ് നൽകിയത്. സ്വകാര്യ മേഖലക്ക് മൂന്ന് ദിവസത്തെ അവധിയാണ് ലഭിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം
Also Read: അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നു
സ്കൂളുകൾ ആഗസ്റ്റ് അവസാനം ആണ് തുറക്കുക. വേനൽ അവധിയും, പെരുന്നാൾ അവധിയും ഒരുമിച്ച് വന്നതിനാൽ പല കുടുംബങ്ങളും നാട്ടിലാണ് ഉള്ളത്. ചെറിയ അവധിക്കായി നാട്ടിലേക്ക് പോയവർ ഇന്നും നാളയുമായി തിരിച്ചെത്തും. ആരോഗ്യ മേഖലയിൽ ചില ഹെൽത്ത് സെന്ററുകൾ അവധിയായിരുന്നു. എന്നാൽ ബലിപ്പെരുന്നാൾ അവധിയിലും ഹമദ് മെഡിക്കല്‍ കോര്പറേഷൻ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. കൂടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 20 ഹെല്‍ത്ത് സെന്ററുകളും പ്രവർത്തിച്ചിരുന്നു. 2045 പേർ ആണ് പെരുന്നാൾ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ എമർജൻസിയിൽ 1336 കേസുകൾ, പെരുന്നാൾ ദിനത്തിൽ 1577ഉം രണ്ടാം ദിനം 1940ഉം കേസുകൾ ആണ് ഹമദ് ജനറൽ ആശുപത്രിയിൽ എത്തിയത്. ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ലുസൈൽ ബൊളെവാഡിൽ ആദ്യ രണ്ടു ദിവസങ്ങളിൽ ആയിരുന്നു ആഘോഷങ്ങൾ നടന്നത്. ദോഹ തുറമുഖം, പേൾ ഖത്തർ, അൽ ഷഖബ്, വിവിധ മാളുകൾ എന്നിവിടങ്ങളിൽ വലിയ പരിപാടികൾ ആണ് നടന്നിരുന്നത്. വളരെ കളർഫുൾ ആയ രീതിയിൽ ആണ് ഇവിടെ പരിപാടികൾ നടന്നത്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് ആളുകൾ എത്തിയിരുന്നു. ഇവർക്ക് വേണ്ടി വലിയ സൗകര്യങ്ങൾ ആണ് രാജ്യം ഒരുക്കിയിരുന്നത്. പാർക്കുകളും കടൽത്തീരങ്ങളും എല്ലാം അണിയിച്ചൊരുക്കിയിരുന്നു. അവധിദിവസങ്ങളിൽ രാത്രി വൈകിയും സന്ദർശകർ പല സ്ഥലങ്ങളിലും എത്തിയിരുന്നു.
Read Latest Gulf News and Malayalam News
ഐ.എച്ച്.ആര്.ഡി പ്ലസ്വണ് സ്പോട്ട് അഡ്മിഷന് ഇന്ന്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്വ്ണ് ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് സയന്‍സ് ഗ്രൂപ്പില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് (ജുലൈ 3) നടക്കും.
എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം നേടാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ടി.സിയും ആധാര്‍ കോപ്പിയും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി രാവിലെ പത്ത് മണിക്ക് സ്കൂളില്‍ നേരിട്ടെത്തണം. എസ്.സി/എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി- എച്ച് വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ഓഫീസുമായോ 04933-225086, 8547021210, 9847433023 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.