‘വിൽ യു മാരീ മി’; കേദർനാഥ് ക്ഷേത്രത്തിന് മുന്നിൽ ഒരു വിവാഹാഭ്യർഥന; വൈറലായി വീഡിയോ
ക്ഷേത്രത്തിന് മുന്നിലെ പ്രൊപ്പോസൽ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഹൈലൈറ്റ്:
- ക്ഷേത്രത്തിന് മുന്നിൽ വിവാഹഭ്യർഥന
- വൈറലായി വീഡിയോ
- സംഭവം കേദർനാഥ് ക്ഷേത്രത്തിൽ
മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ച യുവാവും മഞ്ഞ സാരി ധരിച്ച യുവതിയും കേദർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. യുവതിയുടെ കൈയിലേക്ക് സുഹൃത്ത് മോതിരം അടങ്ങിയ ഒരു ബോക്സ് നൽകുന്നത് വീഡിയോയിൽ കാണാം. യുവാവിന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇവർ ബോക്സ് കൈമാറുന്നത്. തുടർന്ന് യുവതി മുട്ടുകുത്തിയിരുന്ന് റിങ് ഉയർത്തിപ്പിടിച്ച് വിവാഹാഭ്യർഥന നടത്തുകയായിരുന്നു.
Also Read : തൃക്കാക്കര കോൺഗ്രസിൽ ആഭ്യന്തര കലഹം; ചെയർപേഴ്സൺ അജിത തങ്കപ്പൻ സ്ഥാനമൊഴിഞ്ഞു; യുഡിഎഫിന് ഭരണം നഷ്ടമായേക്കും
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
യുവതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് സുഹൃത്തിനോട് വിവാഹഭ്യർഥന നടത്തുന്നത് ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെല്ലാം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. സുഹൃത്ത് യെസ് പറയുന്നതും യുവതി മോതിരം ഇട്ട് നൽകുകയും പിന്നീട് ആലിംഗനം ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണം.
Also Read : സംസ്ഥാനത്ത് വ്യാപക മഴ; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ കണ്ണൂരും ഇടുക്കിയിലും മഴ മുന്നറിയിപ്പ്
വിവാഹഭ്യർഥനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ നേടാൻ വേണ്ടി മാത്രം നടത്തുന്ന പേക്കൂത്തുകളാണിതെന്നാണ് ഒരു വിഭാഗം പറയുന്നത്. ക്ഷേത്രങ്ങളിലും പരിസരങ്ങളിലും സ്മാർട് ഫോൺ നിരോധിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും ഇവർ വിമർശിക്കുന്നു. എന്നാൽ രണ്ടുപേർ ഒരുമിക്കുന്ന സുന്ദരമായ കാഴ്ചയാണിതെന്നാണ് ഇവരെ അനുകൂലിക്കുന്നവർ പറയുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ആലപ്പുഴ6 ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങൾ, 2.30ന് മാസ് ഡ്രിൽ, മൂന്ന് മണിയോടെ വള്ളങ്ങൾ ഒളപ്പരപ്പിൽ തീപടർത്തും
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- കണ്ണൂര്എകീകൃത സിവിൽ കോഡ് വിഷയം; സിപിഎമ്മുമായി ചേർന്ന് സമരം ചെയ്യില്ലെന്ന് വി ഡി സതീശൻ
- തിരുവനന്തപുരംവന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകി ഓടുന്നു, കാരണം ഇത്
- ഇന്ത്യ‘മടങ്ങിയെത്തിയാൽ സന്തോഷം, എന്നും സഹോദരൻ തന്നെ’; ‘അജിത് ദാദ’യുടെ ചുവട് മാറ്റത്തിൽ സുപ്രിയ സുലേ
- ഇടുക്കിവീട്ടിൽ കഞ്ചാവ് കൃഷി; ഇരട്ടയാർ സ്വദേശി പ്രവീണിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു
- കണ്ണൂര്സഹോദരനെയും കുടുംബത്തേയും തീകൊളുത്തി യുവാവ് ജീവനൊടുക്കി, ആറുവയസുകാരനടക്കം പൊള്ളലേറ്റു, സംഭവം പത്തായക്കുന്നിൽ
- തൃശൂര്കല്ലൂരിൽ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
- തിരുവനന്തപുരംവിവാഹം കഴിഞ്ഞ് 15 ദിവസം, സോന കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, അതേ മുറിയിൽ ഭർത്താവും, ദുരൂഹതയെന്ന് ബന്ധുക്കൾ
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- കാര്ഇലക്ട്രിക്ക് കാർ വിപണി ഭരിക്കാൻ പുതിയ രാജാവ്; ടാറ്റ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടു
- ടെക് വാർത്തകൾതോന്നിയവാസം വാട്സ്ആപ്പിൽ നടക്കില്ല; മെയ് മാസത്തിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 65 ലക്ഷം അക്കൌണ്ടുകൾ
- യാത്രമഴ നനഞ്ഞ്… മഴയറിഞ്ഞ്… റോഡ്ട്രിപ്പിന് പറ്റിയ 9 കിടിലൻ സ്ഥലങ്ങൾ