ദുബായ്> ദുബായിലെ പൊതു ബീച്ചുകളുടെ ശുചിത്വം ഉറപ്പാക്കാൻ 72 ക്ലീനിംഗ് സ്റ്റാഫിനെ നിയമിച്ച് ദുബായ് മുൻസിപ്പാലിറ്റി. ഇവരുടെ മേൽനോട്ടത്തിനായി 12 ജീവനക്കാരുള്ള ഫീൽഡ് വർക്ക് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ദെയ്റയ്ക്കും ബർ ദുബൈയ്ക്കും ചുറ്റുമുള്ള ബീച്ച് ഏരിയകളിൽ 48 തൊഴിലാളികളും അൽ മംസാറിലെ ബീച്ചുകൾ 24 തൊഴിലാളികളും പാരിസ്ഥിതിക സുസ്ഥിരതയും വൃത്തിയും നിലനിർത്തുന്നതിനും വേണ്ടി പ്രവർത്തിക്കും.
ദുബായ് എമിറേറ്റിന്റെ സൗന്ദര്യം, സുസ്ഥിരത, സൗന്ദര്യശാസ്ത്രം, വിവിധ സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും ഏറ്റവും ഉയർന്ന തലത്തിലുള്ള സുഖസൗകര്യങ്ങൾ നൽകുന്നതിനും മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കം.
ജീവിക്കാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ദുബായ് മുനിസിപ്പാലിറ്റി പ്രവർത്തിച്ച് വരികയാണ്. ശുചിത്വ മേഖലയിൽ ലോകത്തെ മുൻനിര നഗരങ്ങളിലൊന്നായി ദുബായ് മാറും എന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..